രോഹിത്തിനെ തുടക്കത്തിലേ മടക്കി; ഇന്ത്യയെ ബാറ്റിങിന് വിട്ട് ബംഗ്ലാദേശ്

ജസ്പ്രീത് ബുമ്ര, ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നീ പേസര്‍മാര്‍ ഇടംപിടിച്ചപ്പോള്‍, രവീന്ദ്ര ജഡേജ, അശ്വിന്‍ എന്നിവരാണ് ടീമില്‍ ഇട നേടിയ സ്പിന്നര്‍മാര്‍.
India vs Bangladesh 1st Test
ഇന്ത്യ ബംഗ്ലാദേശ് നായകന്‍മാര്‍ എക്‌സ്‌
Published on
Updated on

ചെന്നൈ: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് തുടക്കത്തിലെ നായകന്‍ രോഹിത് ശര്‍മയെ നഷ്ടമായി. മത്സരം പുരോഗമിക്കുമ്പോള്‍ ഇന്ത്യ ആറ് ഓവറില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സ് എന്ന നിലയിലായണ്. ക്യാപറ്റന്‍ രോഹിത് ശര്‍മയാണ് പുറത്തായത്. 19 പന്തില്‍ 6 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം. 17 റണ്‍സുമായി യശസ്വയിയും ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍.

ബാറ്റിങ്. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപറ്റന്‍ ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമാണ് ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചു. ജസ്പ്രീത് ബുമ്ര, ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നീ പേസര്‍മാര്‍ ഇടംപിടിച്ചപ്പോള്‍, രവീന്ദ്ര ജഡേജ, അശ്വിന്‍ എന്നിവരാണ് ടീമില്‍ ഇട നേടിയ സ്പിന്നര്‍മാര്‍.

ഇന്ത്യന്‍ കോച്ചായി സ്ഥാനമേറ്റെടുത്ത ഗൗതം ഗംഭീറിന് പരിശീലകകരിയറിലെ ആദ്യടെസ്റ്റാണിത്. ആറുമാസത്തിനുശേഷമാണ് ഇന്ത്യ ടെസ്റ്റ് മത്സരത്തിനിറങ്ങുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഋഷഭ് പന്തും ഇന്ന് കളിക്കാനിറങ്ങുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശാകട്ടെ, പാകിസ്ഥാനെതിരേ നേടിയ വിജയത്തിന്റെ ആവേശത്തിലാണ് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര 2-0ത്തിന് സ്വന്തമാക്കിയിരുന്നു. ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ ഓപ്പണര്‍മാരായി ഇറങ്ങുമ്പോള്‍ ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, കെഎല്‍ രാഹുല്‍, ഋഷഭ് പന്ത് എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലെത്തും. നജ്മുല്‍ ഹൊസൈന്‍ ഷാന്റോ നയിക്കുന്ന ബംഗ്ലാദേശ് ടീമില്‍ മെഹ്ദി ഹസ്സന്‍ മിറാസ്, ഷാകിബ് അല്‍ ഹസ്സന്‍, തൈജുല്‍ ഇസ്ലാം എന്നിവരാണ് പ്രധാന സ്പിന്നര്‍മാര്‍.

India vs Bangladesh 1st Test
റിക്കി പോണ്ടിങ് പഞ്ചാബ് കിങ്‌സ് പരിശീലകന്‍; നിയമനം നാലു വര്‍ഷത്തേക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com