ബംഗളൂരു: ഐഎസ്എല്ലിന്റെ ഔദ്യോഗിക സ്‌പോണ്‍സറായി കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ പാല്‍, പാലുല്‍പ്പന്ന ബ്രാന്‍ഡായ നന്ദിനി ഗ്രൂപ്പ്. ട്വന്റി 20 ലോകകപ്പിനിടെ അയര്‍ലന്‍ഡ്, സ്‌കോട്ട്‌ലന്‍ഡ് ടീമുകളെ സ്‌പോണ്‍സര്‍ ചെയ്തതിന് പിന്നാലെയാണ് പുതിയ നീക്കം. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എക്‌സിലൂടെയാണ് ഇക്കാര്യ അറിയിച്ചത്. പ്രമുഖ ബ്രാന്‍ഡായ നന്ദിനിയുമായി പുതിയ പാര്‍ട്ണര്‍ഷിപ്പ് തുടങ്ങിയെന്ന് ഐഎസ്എല്‍ മാനേജ്‌മെന്റ് അറിയിച്ചു.
2024 സെപ്റ്റംബര്‍ മുതല്‍ 2025 മാര്‍ച്ച് വരെയാണ് ഐഎസ്എല്‍ ടൂര്‍ണമെന്റ് നടക്കുന്നത്. ഐഎസ്എല്ലിനെ സ്‌പോണ്‍സര്‍ ചെയ്യുന്നത് പരിഗണനയിലാണെന്ന് നന്ദിനി ബ്രാന്‍ഡിന്റെ ഉടമസ്ഥരായ കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എംകെ ജഗ്ദീഷ് അറിയിച്ചിരുന്നു. ഇപ്പോഴാണ് ഔദ്യോഗികമായ പ്രഖ്യാപനമുണ്ടായത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എല്‍ഇഡി ബോര്‍ഡുകള്‍, പ്രസന്റേഷനുകള്‍, 300 സെക്കന്‍ഡ് ടിവി, ഒടിടി പരസ്യങ്ങള്‍ എന്നിവയാണ് സ്‌പോണ്‍സര്‍ഷിപ്പിന്റെ ഭാഗമായി ഉണ്ടാവുകയെന്നും സൂചനയുണ്ട്. നേരത്തെ ഇന്ത്യയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നന്ദിനി ഗ്രൂപ്പ് ഡല്‍ഹിയിലേക്കും ഉല്‍പന്നനിര അവതരിപ്പിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക