ചെന്നൈ: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ പത്ത് ഓവര്‍ പൂര്‍ത്തിയായപ്പോഴെക്കും ഇന്ത്യന്‍ നായകന്‍ രോഹിത്തും ശുഭ്മാന്‍ ഗില്ലും വിരാട് കോഹ് ലിയും ഡ്രസ്സിങ് റൂമില്‍ തിരിച്ചെത്തിയിരുന്നു. മൂന്ന് വിക്കറ്റിന് 34 റണ്‍സിലേക്ക് വീണ ഇന്ത്യയെ ആറ് വിക്കറ്റിന് 144 റണ്‍സ് എന്ന് സ്‌കോറിലേക്ക് എത്തിക്കാനായെങ്കിലും ഏഴാം വിക്കറ്റില്‍ അശ്വിനും ജഡേജയും ചേര്‍ന്ന് ബംഗ്ലാദേശിന്റെ പിടിയില്‍ നിന്ന് കളി സ്വന്തം കൈയിലൊതുക്കി.
അശ്വിന്റെയും ജഡേജയുടെയും മികച്ച പ്രകടനം മാത്രമല്ല ബംഗ്ലാദേശിന് കല്ലുകടിയാകുന്നത്. കുറഞ്ഞ ഓവര്‍ നിരക്കിന് ഐസിസിയുടെ കനത്ത നടപടിയും നേരിടേണ്ടിവരും. അശ്വിന്‍ പുറത്താകാതെ 102 റണ്‍സും ജഡേജ പുറത്താകാതെ 86 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 339 എന്ന നിലയിലാണ് കളി അവസാനിച്ചത്.
നിശ്ചിത സമയത്തിലും അര മണിക്കൂര്‍ അധികം പന്തെറിയാന്‍ സമയം അനുവദിച്ചെങ്കിലും പൂര്‍ത്തിയാക്കേണ്ട ഓവറില്‍ നിന്ന് 10 ഓവര്‍ കുറവാണ് ബംഗ്ലാദേശ് എറിഞ്ഞത്. പാകിസ്ഥാനെതിരായ മത്സരത്തിലും കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് മാച്ച് ഫീയുടെ പതിനഞ്ച് ശതമാനം പിഴയും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ മൂന്നും പോയിന്റും ബംഗ്ലാദേശിന് നഷ്ടമായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ചെന്നൈ ടെസ്റ്റിന്റെ ആദ്യ ദിനം 80 ഓവറാണ് ബംഗ്ലാദേശ് പന്തെറിഞ്ഞത്. പൂര്‍ത്തിയാക്കേണ്ടിയിരുന്നത് 90 ഓവറും. ആദ്യസെഷനില്‍ അവര്‍ 23 ഓവറും രണ്ടാ സെഷനില്‍ 25 ഓവറും അവസാന സെഷനില്‍ 32 ഓവറുമാണ് എറിഞ്ഞത്. അരമണിക്കൂര്‍ അധികം നല്‍കിയിട്ടും ബംഗ്ലാദേശ് 80 ഓവര്‍ ആണ് ബോള്‍ ചെയ്തത്. ഇത് അംഗീകരിക്കാനാവില്ലെന്ന് കമന്റേറ്റന്‍ ഹര്‍ഷ ഭോഗ് ലെ എക്‌സില്‍ കുറിച്ചത്.ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ പ്ലേയിങ് കണ്ടീഷന്‍ ചട്ടം 16.11.2 പ്രകാരം നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കേണ്ടതില്‍ നിന്ന് എത്ര ഓവര്‍ കുറവാണോ അത്രയും പോയിന്റായിരിക്കും പോയിന്റ് പട്ടികയില്‍ നിന്ന് കുറയ്ക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക