ചെന്നൈ: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ രണ്ടാംദിനത്തില്‍ സുപ്രധാന നേട്ടവുമായി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര. അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും കൂടി ബുമ്രയുടെ വിക്കറ്റ് നേട്ടം 400 ആയി. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന പത്താമത്തെ ഇന്ത്യന്‍ ബൗളറാണ് ബുമ്ര. ബംഗ്ലാദേശ് താരം ഹസന്‍ മഹമൂദിനെ പുറത്താക്കിയാണ് താരം നാന്നൂറ് വിക്കറ്റ് നേട്ടത്തിലെത്തിയത്.
ആദ്യ ഓവറില്‍ തന്നെ ബുമ്ര ബംഗ്ലാദേശ് ഓപ്പണര്‍ ഷാദ്മാന്‍ ഇസ്ലാമിനെ മടക്കി അയച്ചു. ആദ്യ രണ്ട് സെഷനുകളില്‍ നിന്നായി ബുമ്ര നാല് വിക്കറ്റുകള്‍ വീഴ്ത്തി. ടെസ്റ്റില്‍ ഇതോടെ ബുമ്രയുടെ വിക്കറ്റ് നേട്ടം 162 ആയി.
ഏകദിനത്തില്‍ 149 വിക്കറ്റുകളും ടി20യില്‍ 89 വിക്കറ്റുകളും ബുമ്രനേടി. കപില്‍ ദേവ്, സഹീര്‍ ഖാന്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവരടങ്ങുന്ന ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ 30 കാരനായ ജസ്പ്രീത് ബുമ്രയും ചേര്‍ന്നു. അന്താരാഷ്ട്ര ക്രിക്കറ്റഇലെ 227-ാം ഇന്നിങ്‌സിലാണ് 400 വിക്കറ്റ് എന്ന നാഴികക്കല്ല് ബുമ്ര പിന്നിട്ടത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഏറ്റവും കുടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ താരങ്ങള്‍
അനില്‍ കുംബ്ലെ 953 വിക്കറ്റ് 499 ഇന്നിങ്‌സ്
ആര്‍ ആശ്വിന്‍ 744 വിക്കറ്റ് 369 ഇന്നിങ്‌സ്
ഹര്‍ഭജന്‍ സിങ് 707 വിക്കറ്റ് 442 ഇന്നിങ്‌സ്
കപില്‍ ദേവ് 687 വിക്കറ്റ് 448 ഇന്നിങ്‌സ്
സഹീര്‍ ഖാന്‍ 597 വിക്കറ്റ് 373 ഇന്നിങ്‌സ്
രവീന്ദ്ര ജഡേജ 570 വിക്കറ്റ് 397 ഇന്നിങ്‌സ്
ജവഗല്‍ ശ്രീനാഥ് 551 വിക്കറ്റ് 348 ഇന്നിങ്‌സ്
മുഹമ്മദ് ഷമി 448 വിക്കറ്റ് 280 ഇന്നിങ്‌സ്
ഇഷാന്ത് ശര്‍മ 434 വിക്കറ്റ് 280 ഇന്നിങ്‌സ്
ജസ്പ്രീത് ബുമ്ര 400 വിക്കറ്റ് 277 ഇന്നിങ്‌സ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക