ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വര്‍ഷത്തെ ചരിത്രത്തില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കുന്ന താരമായി ആര്‍ അശ്വിന്‍. ചെന്നൈയില്‍ ബംഗ്ലാദേശിനെതിരായ ആദ്യടെസ്റ്റിന്റെ ആദ്യ ദിനം സെഞ്ച്വറി നേടിയതോടെ, ടെസ്റ്റ് ചരിത്രത്തില്‍ മുപ്പതിലധികം അഞ്ച് വിക്കറ്റ് നേട്ടവും ഇരുപതിലധികം തവണ അന്‍പതിലധികം റണ്‍സ് നേടുകയും ചെയ്ത ആദ്യ ബാറ്ററെന്ന നേട്ടമാണ് അശ്വിന്‍ സ്വന്തമാക്കിയത്.
ടെസ്റ്റ് ക്രിക്കറ്റില്‍ ആറ് സെഞ്ച്വറികളും പതിനാല് അര്‍ധശതകങ്ങളും നേടിയ അശ്വിന്‍ 36 തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി.
ഹോം ഗ്രൗണ്ടായ ചെന്നൈ അശ്വിന്റെ ഇഷ്ടവേദിയാണ്. ചെപ്പോക്കിലെ ഗ്രൗണ്ടില്‍ രണ്ട് ടെസ്റ്റുകളില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് അശ്വിന്‍. ചെന്നൈയില്‍ ഹാട്രിക് സെഞ്ച്വറി തികച്ചിട്ടുള്ള ഒരേ ഒരു താരം സച്ചിനാണ്. അഞ്ച് ടെസ്റ്റുകളിലെ ഏഴ് ഇന്നിങ്‌സുകളിലായി 55.16 ആണ് അശ്വിന്റെ റണ്‍സ് ശരാശരി. നാലു തവണ അഞ്ച് വിക്കറ്റ് നേട്ടവും ഒരു തവണ പത്തുവിക്കറ്റ് നേട്ടം ഉള്‍പ്പടെ മുപ്പത് വിക്കറ്റുകള്‍ അശ്വിന്‍ ഹോം ഗ്രൗണ്ടില്‍ നേടിയിട്ടുണ്ട്.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഇതുവരെയുള്ള മൂന്ന് പതിപ്പുകളില്‍ 1000 റണ്‍സും 100 വിക്കറ്റും നേടുന്ന രണ്ടാമത്തെ താരമായി അശ്വിന്‍. രവീന്ദ്ര ജഡേജ ആയിരുന്നു മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്.
കരിയറിലെ ആറാം ടെസ്റ്റ് സെഞ്ചുറി നേടിയതോടെ എംഎസ് ധോനിയുടെ ടെസ്റ്റ് സെഞ്ചുറികളുടെ റെക്കോര്‍ഡിനൊപ്പവും അശ്വിനെത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക