ചെന്നൈ: ആദ്യ ടെസ്റ്റില്‍ ഇന്ത്യ മുന്നോട്ടുവെച്ച 515 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് രണ്ടാം ഇന്നിംഗ്‌സില്‍ മികച്ച തുടക്കം. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 15 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 60 റണ്‍സ് എന്ന നിലയിലാണ് ബംഗ്ലാദേശ്.
നേരത്തെ മൂന്നാംദിനത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 287ന് നാല് എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. പുറത്താകാതെ 176 പന്തില്‍ 119 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റെയും 128 പന്തില്‍ 109 റണ്‍സ് നേടിയ ഋഷഭ് പന്തിന്റെയും സെഞ്ച്വറികളാണ് രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യയ്ക്ക് കരുത്തായത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഗില്ലും പന്തും മികച്ച കൂട്ടുകെട്ട് ആണ് പടുത്തുയര്‍ത്തിയത്. നാലാംവിക്കറ്റില്‍ ഇരുവരും 166 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (5), യശസ്വി ജയ്‌സ്വാള്‍ (10), വിരാട് കോലി (17) എന്നിവര്‍ കഴിഞ്ഞദിവസം പുറത്തായിരുന്നു. 227 റണ്‍സ് ലീഡുമായാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സിനിറങ്ങിയിരുന്നത്.
നേരത്തേ ആദ്യ ഇന്നിങ്‌സില്‍ രവിചന്ദ്രന്‍ അശ്വിന്റെ സെഞ്ചുറിയുടെയും രവീന്ദ്ര ജഡേജയുടെ അര്‍ധ സെഞ്ചുറിയുടെയും ബലത്തില്‍ 376 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിന് 149 റണ്‍സെടുക്കാനേ ആയുള്ളൂ. നാലുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ബംഗ്ലാദേശിനെ വരിഞ്ഞുമുറുക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക