ന്യൂഡല്‍ഹി: ബംഗ്ലാദേശിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. ഒന്നാം ടെസ്റ്റില്‍ ജയിച്ച ടീമിനെ തന്നെ നിലനിര്‍ത്താന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു.
'രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് വെള്ളിയാഴ്ച കാന്‍പൂരില്‍ ആരംഭിക്കും.'ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് അതേ പുരുഷ ടീമിനെ സെലക്ഷന്‍ കമ്മിറ്റി നിലനിര്‍ത്തിയിട്ടുണ്ട്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ കാന്‍പൂരില്‍ നടക്കും,'- ബിസിസിഐ ഓണററി സെക്രട്ടറി ജയ് ഷാ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം:
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ആര്‍ ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാല്‍.
ആദ്യ ടെസ്റ്റില്‍ അശ്വിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ഇന്ത്യന്‍ വിജയത്തിന് മാറ്റു കൂട്ടിയത്. ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ 88 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റ് ആണ് അശ്വിന്‍ കൊയ്തത്. നാല് ദിവസത്തിനുള്ളില്‍ ഇന്ത്യയെ 280 റണ്‍സിന്റെ ആധിപത്യ വിജയത്തിലേക്ക് നയിക്കുന്നതില്‍ അശ്വിന്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. 515 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസില്‍ ഇറങ്ങിയ ബംഗ്ലാദേശ് 234 റണ്‍സിന് ഓള്‍ഔട്ടായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക