ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 280 റണ്‍സിനാണ് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. 51 റണ്‍സിന്‍രെ കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശ് രണ്ടാമിന്നിങ്‌സില്‍ 234 റണ്‍സിന് എല്ലാവരും പുറത്തായി. ബാറ്റുകൊണ്ടും പന്തു കൊണ്ടും തിളങ്ങിയ അശ്വിനാണ് ഇന്ത്യന്‍ വിജയശില്‍പ്പി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
82 റണ്‍സെടുത്ത ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോ മാത്രമാണ് ബംഗ്ലാ നിരയില്‍ പൊരുതിയത്. ഷാദ്മാന്‍ ഇസ്ലാം 35 റണ്‍സും സാകിര്‍ ഹസന്‍ 33 റണ്‍സുമെടുത്തു. ഷാകിബ് അല്‍ ഹസന്‍ 25 റണ്‍സുമെടുത്ത് പുറത്തായി. 13 റണ്‍സ് വീതമെടുത്ത മോമിനുള്‍ ഹഖ്, മുഷ്ഫിഖര്‍ റഹിം എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബംഗ്ലാദേശ് ബാറ്റര്‍മാര്‍.
ഇന്ത്യയ്ക്കു വേണ്ടി അശ്വിന്‍ രണ്ടാമിന്നിങ്‌സില്‍ ആറു വിക്കറ്റ് നേടി. സ്പിന്നര്‍ രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റും വീഴ്ത്തി. ശേഷിക്കുന്ന ഒരു വിക്കറ്റ് ജസ്പ്രീത് ബുമ്രയും കരസ്ഥമാക്കി. ആദ്യ ഇന്നിങ്‌സില്‍ അശ്വിന്‍ നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു. കൂടാതെ ബാറ്റിങ്ങില്‍ സെഞ്ച്വറി നേടിയ അശ്വിനാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടുത്തിയത്. അശ്വിനാണ് കളിയിലെ താരം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക