ബുഡാപെസ്റ്റ്: ഫിഡെ ചെസ് ഒളിംപ്യാഡില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. ആദ്യമായാണ് ചെസ് ഒളിംപ്യാഡില്‍ ഇന്ത്യ സ്വര്‍ണം നേടുന്നത്. പുരുഷ വിഭാഗത്തിലാണ് ഇന്ത്യയുടെ നേട്ടം. ഗുകേഷ് ഡി, പ്രഗ്നാനന്ദ, അര്‍ജുന്‍ എരിഗാസി, വിദിത് ഗുജറാത്തി എന്നിവര്‍ അടങ്ങിയ സംഘമാണ് കിരീടം നേടിയത്.
സ്ലോവേനിയയ്ക്ക് എതിരായ മത്സരം സമനിലയിലായതാണ് ഇന്ത്യയെ കിരീടനേട്ടത്തില്‍ എത്തിച്ചത്. പോയിന്റ് നിലയില്‍ തൊട്ടടുത്തുള്ള ചൈനയേക്കാള്‍ ഏറെ മുന്നിലാണ് ഇന്ത്യ.ഇനിയുള്ള മത്സരങ്ങള്‍ വിജയിച്ചാലും ചൈനയ്ക്ക് ഇന്ത്യയെ മറികടക്കാനാവില്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഓപ്പണ്‍ വിഭാഗം പത്താം റൗണ്ടില്‍ ഇന്ത്യ ടോപ് സീഡായ യുഎസിനെ അട്ടിമറിച്ചു (2.51.5). ഇന്ത്യയുടെ ആര്‍. പ്രഗ്‌നാനന്ദ, വെസ്ലി സോയോടു തോറ്റെങ്കിലും ലോക രണ്ടാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെ അട്ടിമറിച്ച് ഡി.ഗുകേഷും ഡൊമിനിഗസ് പെരെസ് ലിനിയറിനെ തോല്‍പിച്ച് അര്‍ജുന്‍ എരിഗാസിയും ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. വിദിത് ഗുജറാത്തിലെവന്‍ അരോണിയന്‍ മത്സരം സമനിലയായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക