ഷാര്‍ജ: കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്ഥാന്‍, ക്രിക്കറ്റില്‍ തങ്ങളുടെ പുതിയ ചരിത്രം എഴുതിയത്. കരുത്തരായ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി അവര്‍ ചരിത്രത്തിലാദ്യമായി ഏകദിന പരമ്പര സ്വന്തമാക്കിയാണ് ശ്രദ്ധേയ നേട്ടത്തിലെത്തിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1നാണ് അഫ്ഗാന്‍ നേടിയത്.
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച അഫ്ഗാനിസ്ഥാന്‍ മൂന്നാം പോരില്‍ തോറ്റു. പരമ്പര തൂത്തുവാരാന്‍ സാധിച്ചില്ല. അതിനിടെ അവസാന പോരാട്ടത്തിലെ ഒരു റണ്ണൗട്ട് ഇപ്പോള്‍ വൈറലായി മാറുകയാണ്.
അഫ്ഗാന്‍ താരം റഹ്മത്ത് ഷായുടെ റണ്ണൗട്ടാണ് കൗതുകമായത്. മത്സരത്തില്‍ ലുന്‍ഗി എന്‍ഗിഡി എറിഞ്ഞ പന്തിലാണ് റണ്ണൗട്ടിന്റെ പിറവി. നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലായിരുന്ന റഹ്മത്ത് ഷായാണ് റണ്ണൗട്ടിനു ഇരയായത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എന്‍ഗിഡിയുടെ പന്ത് നേരിട്ടത് ബാറ്റിങ് ക്രീസില്‍ നിന്ന റഹ്മാനുല്ല ഗുര്‍ബാസ്. താരം അടിച്ച പന്ത് എന്‍ഗിഡിയുടെ നേരെ വന്നപ്പോള്‍ താരം ക്യാച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. എന്നാല്‍ പന്ത് താരത്തിന്റെ കൈയില്‍ കൊണ്ടു നേരെ പോയത് റഹ്മത്ത് ഷായുടെ ദേഹത്തേക്ക്. താരത്തിന്റെ ദേഹത്ത് തട്ടി പന്ത് നേരെ സ്റ്റംപിലാണ് കൊണ്ടത്. ബെയ്ല്‍സ് വീഴുകയും ചെയ്തു.
ഈ സമയത്ത് റഹ്മത്ത് ഷാ ക്രീസിനു പുറത്തായിരുന്നു. ഇതു കണ്ട് എന്‍ഗിഡി ശക്തമായി അപ്പീല്‍ ചെയ്തു. താരം റഹ്മത്ത് ഷാ ക്രീസിനു പുറത്താണെന്നും ചൂണ്ടിക്കാട്ടി. ഇതോടെ തീരുമാനം മൂന്നാം അംപയര്‍ക്ക്. പരിശോധനയില്‍ റഹ്മത്ത് ഷാ ഔട്ടാണെന്നും തീരുമാനം വന്നു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 169 റണ്‍സില്‍ പുറത്തായി. മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്ക 3 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്താണ് വിജയിച്ചത്. 7 വിക്കറ്റിനാണ് പ്രോട്ടീസ് ആശ്വാസ ജയം സ്വന്തമാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക