ബുഡാപെസ്റ്റ്: ലോക ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം. ഓപ്പൺ വിഭാഗത്തിനു പിന്നാലെ വനിതാ ടീമും സ്വർണം സ്വന്തമാക്കുകയായിരുന്നു. ആദ്യമായാണ് ഇരുവിഭാഗങ്ങളിലും ഇന്ത്യ ജേതാക്കളാകുന്നത്.
വനിതാ വിഭാഗത്തിൽ അവസാന റൗണ്ടില്‍ അസര്‍ബെയ്ജാനെ കീഴടക്കി19 പോയിന്റുമായാണ് ഇന്ത്യ കിരീടം നേടിയത്. ഹരിക ദ്രോണവല്ലി, വൈശാലി രമേഷ്ബാബു, ദിവ്യ ദേശ്മുഖ്, വന്തിക അഗര്‍വാള്‍, താനിയ സച്ച്‌ദേവ്, അഭിജിത്ത് കുന്തെ എന്നിവരടങ്ങിയ ടീമാണ് ഇന്ത്യയ്ക്ക് സ്വര്‍ണം സമ്മാനിച്ചത്. ഹരിക, ദിവ്യ, വന്തിക എന്നിവര്‍ തങ്ങളുടെ എതിരാളികള്‍ക്കെതിരായ മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ വൈശാലി സമനില ഉറപ്പിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഓപ്പൺ വിഭാഗത്തിൽ 11 റൗണ്ടില്‍ 21 പോയിന്റുമായാണ് ഇന്ത്യ ജേതാക്കളായത്. അവസാന റൗണ്ടില്‍ സ്ലൊവേനിയയെ തോല്‍പ്പിച്ചായിരുന്നു കിരീട നേട്ടം. ഓപ്പണ്‍ വിഭാഗത്തില്‍ ഡി ഗുകേഷിന്റെയും അര്‍ജുന്‍ എറിഗൈസിയുടെയും നിര്‍ണായക വിജയങ്ങളാണ് ഇന്ത്യയെ കിരീടത്തിലെത്തിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക