ദുബായ്: ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്തിനു കൂടുതല്‍ ഉറപ്പു നല്‍കി ഇന്ത്യ. ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയാണ് ഇന്ത്യ പോയിന്റ് പട്ടികയില്‍ കോണ്‍ക്രീറ്റ് ഉറപ്പുമായി തലപ്പത്ത് തുടരുന്നത്. ബംഗ്ലാദേശിനെതിരെ 280 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
10 കളികളില്‍ നിന്നു 7 ജയങ്ങളുള്ള ഇന്ത്യക്ക് 71.67 ശതമാനം പോയിന്റുകള്‍. ബംഗ്ലാദേശിനെതിരായ ജയത്തിലൂടെ ഇന്ത്യക്ക് 12 പോയിന്റുകളാണ് ലഭിച്ചത്. രണ്ടാമത് ഓസ്‌ട്രേലിയ. അവര്‍ക്ക് 62.50 ശതമാനം. 12 കളിയില്‍ 8 ജയമാണ് അവര്‍ക്കുള്ളത്.
ന്യൂസിലന്‍ഡിനെ ആദ്യ ടെസ്റ്റ് വീഴ്ത്തി ശ്രീലങ്കയും നേട്ടമുണ്ടാക്കി. അവര്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. ലങ്കയുടെ അപ്രതീക്ഷിത ജയം ചാംപ്യന്‍ഷിപ്പിനെ ആവേശത്തിലാക്കും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പാകിസ്ഥാനെതിരെ പരമ്പര തൂത്തുവാരി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തു കയറിയ ടീമാണ് ബംഗ്ലാദേശ്. പിന്നാലെയാണ് ഇന്ത്യന്‍ പര്യടനത്തിനായി എത്തിയത്. എന്നാല്‍ ആദ്യ മത്സരം തോറ്റതോടെ അവര്‍ ആറാം സ്ഥാനത്തേക്ക് വീണു.
നാലാം സ്ഥാനത്ത് ന്യൂസിലന്‍ഡ്. അഞ്ചാമത് ഇംഗ്ലണ്ട്. ആറാം സ്ഥാനത്ത് ബംഗ്ലാദേശ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക