ഒരു ഗോളിനു മുന്നില്‍ നിന്ന ശേഷമാണ് സിറ്റി പിന്നാക്കം പോയത്. ആഴ്‌സണല്‍ രണ്ട് ഗോളുകള്‍ മടക്കി. ഒടുവില്‍ പരാജയത്തിന്റെ വക്കില്‍ നിന്നാണ് സിറ്റി സമനില പിടിച്ച് രക്ഷപ്പെട്ടത്.
9ാം മിനിറ്റില്‍ എര്‍ലിങ് ഹാളണ്ടിന്റെ ഗോളില്‍ സിറ്റി മുന്നിലെത്തി. എന്നാല്‍ 22ാം മിനിറ്റില്‍ റിക്കാര്‍ഡോ കലാഫിയോരി ഗണ്ണേഴ്‌സിനെ ഒപ്പമെത്തിച്ചു. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ഗബ്രിയേല്‍ മഗ്‌ലാസിലൂടെ ആഴ്‌സണല്‍ സിറ്റിയെ ഞെട്ടിച്ച് ലീഡ് പിടിച്ചു. ആദ്യ പകുതിക്ക് പിരിയും മുന്‍പ് ട്രൊസാര്‍ഡ് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായത് ആഴ്‌സണലിനെ കുഴക്കി.
രണ്ടാം പകുതിയില്‍ പക്ഷേ ആഴ്‌സണല്‍ പ്രതിരോധം കടുപ്പിച്ചതോടെ സിറ്റിക്ക് രക്ഷയില്ലാതെയായി. ഒടുവില്‍ കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രമുള്ളപ്പോഴാണ് ഇഞ്ച്വറി സമയത്തെ ഗോളില്‍ ജോണ്‍ സ്‌റ്റോണ്‍സ് സിറ്റിയെ സമനിലയില്‍ എത്തിച്ചത്.
ബ്രൈറ്റന് അഞ്ച് കളിയില്‍ മൂന്നാം സമനില. നോട്ടിങ്ഹാം ഫോറസ്റ്റാണ് അവരെ സ്വന്തം തട്ടകത്തില്‍ തളച്ചത്. 2-2നാണ് മത്സരം അവസാനിച്ചത്.
13ാം മിനിറ്റില്‍ ബ്രൈറ്റനെ ഞെട്ടിച്ച് നോട്ടിങ്ഹാം മുന്നിലെത്തിയിരുന്നു. ക്രിസ് വുഡിന്റെ പെനാല്‍റ്റിയാണ് നോട്ടിങ്ഹാമിനെ മുന്നിലെത്തിച്ചത്. എന്നാല്‍ 42ാം മിനിറ്റില്‍ ജാക്കി ഹിന്‍ഷെല്‍വുഡും 45ാം മിനിറ്റില്‍ ഡാനി വെല്‍ബെക്കും അവര്‍ക്ക് ലീഡൊരുക്കി.
രണ്ടാം പകുതിയില്‍ പക്ഷേ ബ്രൈറ്റനു ലീഡുയര്‍ത്താന്‍ സാധിച്ചില്ല. 70ാം മിനിറ്റില്‍ റാംസന്‍ സൊസ നോട്ടിങ്ഹാമിനു സമനില സമ്മാനിച്ച് വല ചലിപ്പിച്ചു. അതിനിടെ 83ാം മിനിറ്റില്‍ മധ്യനിരയിലെ നിര്‍ണായക താരം മോര്‍ഗന്‍ ഗിബ്‌സ് ചുവപ്പ് വാങ്ങി പുറത്തായെങ്കിലും നോട്ടിങ്ഹാം സമനില വിടാതെ പിടിച്ചു നിന്നു.
5 കളിയില്‍ 4 ജയവും 1 സമനിലയുമായി മാഞ്ചസ്റ്റര്‍ സിറ്റി 13 പോയിന്റുമായി ഒന്നാമത്. ഇത്രയും കളികളില്‍ നിന്നു ലിവര്‍പൂള്‍, ആസ്റ്റന്‍ വില്ല ടീമുകള്‍ക്ക് 12 പോയിന്റുകള്‍. രണ്ടും മൂന്നാം സ്ഥാനങ്ങള്‍. നാലാമതാണ് ആഴ്‌സണല്‍. അവര്‍ക്ക് 11 പോയിന്റുകള്‍. ചെല്‍സി, ന്യൂകാസില്‍ ടീമുകള്‍ക്ക് 10 പോയിന്റുകള്‍. 5, 6 സ്ഥനാത്താണ് ഇരു ടീമുകളും. ബ്രൈറ്റന്‍ 9 പോയിന്റുമായി ഏഴാമത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക