മിലാന്‍: രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നാട്ടങ്കം വിജയിച്ച് എസി മിലാന്‍. ഇന്റര്‍ മിലാനെതിരായ കഴിഞ്ഞ ആറ് ഡെര്‍ബികളും മിലാന്‍ തോറ്റിരുന്നു. ഒടുവില്‍ അവര്‍ ജയിച്ചത് 2022 സെപ്റ്റംബറില്‍. പിന്നീട് ആറ് തവണ മിലാന്‍ നാട്ടങ്കം അരങ്ങേറിയെങ്കിലും ആറ് പോരും ഇന്റര്‍ ജയിച്ചു കയറി.
ഇത്തവണ ഇന്ററിനെ അവരുടെ തട്ടകത്തില്‍ കയറിയാണ് മിലാന്‍ വീഴ്ത്തിയത്. 1-2നാണ് ജയം. ക്രിസ്റ്റിയന്‍ പുലിസിച്, മാറ്റിയോ ഗാബിയ എന്നിവരാണ് മിലാനായി വല ചലിപ്പിച്ചത്. ഫെഡറിക്കോ ഡിമാര്‍ക്കോയാണ് ഇന്ററിന്റെ ആശ്വാസ ഗോള്‍ നേടിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കളി തുടങ്ങി 10ാം മിനിറ്റില്‍ തന്നെ പുലിസിച് മിലാനെ മുന്നിലെത്തിച്ചു. എന്നാല്‍ ഡിമാര്‍ക്കോയിലൂടെ ഇന്റര്‍ 27ാം മിനിറ്റില്‍ തിരിച്ചെത്തി. 89ാം മിനിറ്റിലാണ് ഇന്ററിന്റെ ഹൃദയം മുറിച്ച് ഗാബിയയുടെ ഗോള്‍ വന്നത്. താരത്തിന്റെ ബുള്ളറ്റ് ഹെഡ്ഡര്‍ ഇന്റര്‍ ഗോള്‍ കീപ്പര്‍ യാന്‍ സോമ്മര്‍ക്ക് ഒരവസരവും നല്‍കാതെ ഗോളായി മാറി.
സീസണിലെ ആദ്യ തോല്‍വിയാണ് ഇന്ററിനു സംഭവിച്ചത്. ഇരു മിലാന്‍ ടീമുകള്‍ക്കും 8 പോയിന്റ് വീതം. ഗോള്‍ വ്യത്യാസ ബലത്തില്‍ ഇന്റര്‍ ആറാമതും മിലാന്‍ ഏഴാം സ്ഥാനത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക