ഗാലെ: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ശ്രീലങ്കയ്ക്ക് ജയം. 63 റണ്‍സിന്റെ ജയമാണ് അവര്‍ സ്വന്തമാക്കിയത്. 275 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവികളുടെ പോരാട്ടം 211 റണ്‍സില്‍ അവസാനിപ്പിച്ചാണ് ലങ്ക ജയം പിടിച്ചത്.
ഒന്നാം ഇന്നിങ്‌സില്‍ 305 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 309 റണ്‍സും ലങ്ക നേടി. ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ 340 റണ്‍സ് അടിച്ച് നിര്‍ണായക ലീഡ് പിടിച്ചെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ അവരുടെ കൈയില്‍ കാര്യങ്ങള്‍ നിന്നില്ല.
രണ്ടിന്നിങ്‌സിലുമായി 9 വിക്കറ്റുകള്‍ പിഴുത സ്പിന്നര്‍ പ്രബാത് ജയസൂര്യയുടെ കിടിലന്‍ ബൗളിങാണ് കിവികളുടെ ചിറകരിഞ്ഞത്. ഒന്നാം ഇന്നിങ്‌സില്‍ 4 വിക്കറ്റുകളും രണ്ടാം ഇന്നിങ്‌സില്‍ 5 വിക്കറ്റുകളുമായി ജയസൂര്യ പിഴുതത്.
രണ്ടാം ഇന്നിങ്‌സില്‍ 92 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. കെയ്ന്‍ വില്യംസന്‍ (30), ടോം ബ്ലന്‍ഡല്‍ (30), ടോം ലാതം (28) എന്നിവരാണ് ക്രീസില്‍ പിടിച്ചു നിന്ന മറ്റുള്ളവര്‍.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒന്നാം ഇന്നിങ്‌സില്‍ ലങ്കയ്ക്കായി കാമിന്ദു മെന്‍ഡിസ് സെഞ്ച്വറി (114) നേടി. കുശാല്‍ മെന്‍ഡിസ് (50) അര്‍ധ സെഞ്ച്വറി നേടി.
രണ്ടാം ഇന്നിങ്‌സില്‍ ലങ്കക്കായി ദിമുത് കരുണരത്‌നെയാണ് തിളങ്ങിയത്. താരം 83 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ദിനേഷ് ചാന്‍ഡിമല്‍ (61), ആഞ്ചലോ മാത്യൂസ് (50) എന്നിവരും അര്‍ധ സെഞ്ച്വറി നേടിയത് നിര്‍ണായകമായി. ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വയും (40) തിളങ്ങി.
ഒന്നാം ഇന്നിങ്‌സില്‍ ടോം ലാതം (70), കെയ്ന്‍ വില്യംസന്‍ (55), ഡാരില്‍ മിച്ചല്‍ (57) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ന്യൂസിലന്‍ഡിനു ലീഡൊരുക്കിയത്. 48 പന്തില്‍ 5 സിക്‌സും 2 ഫോറും സഹിതം 49 റണ്‍സുമായി പുറത്താകാതെ നിന്ന ഗ്ലെന്‍ ഫിലിപ്‌സിന്റെ അതിവേഗ ബാറ്റിങാണ് അവരുടെ സ്‌കോര്‍ 340ല്‍ എത്തിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക