ദുബായ്: വനിതാ ടി20 ലോകകപ്പിനു ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഔദ്യോഗിക വീഡിയോ ഗാനം പുറത്തിറക്കി ഐസിസി. 'വാട്ട് എവര്‍ ഇറ്റ് ടേക്‌സ്' എന്നാണ് പാട്ടിന്റെ ടൈറ്റില്‍.
ഒക്ടോബര്‍ 3 മുതല്‍ യുഎഇയിലാണ് ഇത്തവണ ലോകകപ്പ് പോരാട്ടം അരങ്ങേറുന്നത്. 9ാം അധ്യായമാണിത്. ദുബായ്, ഷാര്‍ജ എന്നിവയാണ് വേദികള്‍. 20നാണ് ഫൈനല്‍. ബംഗ്ലാദേശിന് അനുവദിച്ച വേദി രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടര്‍ന്നാണ് യുഎഇയിലേക്ക് മാറ്റിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒദ്യോഗിക ഗാനത്തിന്റെ സൗണ്ട് ട്രാക്കും വിഡിയോയും ചേര്‍ത്താണ് ഐസിസി പുറത്തിറക്കിയിരിക്കുന്നത്. വനിതാ ക്രിക്കറ്റിലെ ഐതിഹാസിക മുഹൂര്‍ത്തങ്ങളും ഹൈലൈറ്റുകളും ഉള്‍പ്പെടുത്തിയാണ് വീഡിയോ. ഈ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമാകാന്‍ പോകുന്ന നിര്‍ബന്ധമായി കണ്ടിരിക്കേണ്ട കായിക പോരാട്ടമായിരിക്കും വനിതാ ടി20 ലോകകപ്പെന്നും വിഡിയോയില്‍ പറയുന്നു.
ആഗോള തലത്തില്‍ തന്നെ വനിതാ ക്രിക്കറ്റിനു ആരാധകരെ സൃഷ്ടിക്കുകയാണ് വിഡിയോയിലൂടെ ഐസിസി ലക്ഷ്യമിടുന്നത്. ഒപ്പം യുവ തലമുറ ആരാധകര്‍ കൂടുതല്‍ വനിതാ ക്രിക്കറ്റ് ആസ്വാദനത്തിലേക്ക് വരുമെന്ന പ്രതീക്ഷയും ഐസിസി പങ്കിടുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക