വംശീയ അധിക്ഷേപം; ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റിന് ശാസന, പിഴ

12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിലാണ് ശിക്ഷ
England captain Heather Knight
ഹെതര്‍ നൈറ്റ്എക്സ്
Published on
Updated on

ലണ്ടന്‍: ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റിനു ശാസനയും പിഴ ശിക്ഷയും. കറുത്ത മുഖവും വംശീയ അധിക്ഷേപം ധ്വനിപ്പിക്കുന്ന വേഷവുമായി സ്‌പോര്‍ട്‌സ് തീം ഫാന്‍സി ഡ്രസ് പാര്‍ട്ടിയില്‍ പങ്കെടുത്ത സംഭവത്തിലാണ് താരത്തിനു പിഴ ചുമത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ താരം സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിരുന്നു. പിന്നാലെ ചിത്രങ്ങള്‍ വംശീയമായി അധിക്ഷേപിക്കുന്നതാണെന്ന വിമര്‍ശനവും ഉയര്‍ന്നു.

12 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന വിഷയത്തിലാണ് ഇപ്പോള്‍ ക്രിക്കറ്റ് ഡിസിപ്ലിന്‍ കമ്മീഷന്‍ അഡ്ജഡിക്ടര്‍ നടപടിയെടുത്തത്. 1000 പൗണ്ടാണ് (ഏതാണ്ട് ഒരു ലക്ഷത്തി പന്ത്രണ്ടായിരം ഇന്ത്യന്‍ രൂപ) പിഴയൊടുക്കേണ്ടത്. താരത്തിന്റെ പ്രവൃത്തി വിവേചനം നിറഞ്ഞതാണെന്നും കമ്മീഷന്‍ കണ്ടെത്തി.

സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞതും താരത്തിന്റെ പ്രവൃത്തി മനഃപൂര്‍വമല്ലെന്നതും കമ്മീഷന്‍ പരിഗണിച്ചു. ഇതോടെയാണ് ശാസനയിലും പിഴയിലും ശിക്ഷ ഒതുങ്ങിയത്. സംഭവത്തില്‍ ഹെതര്‍ നൈറ്റ് ക്ഷമ ചോദിച്ചതും ബോര്‍ഡ് പരിഗണിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'2012ല്‍ സംഭവിച്ചത് തെറ്റാണ്. അതില്‍ ക്ഷമ ചോദിക്കുന്നു. അന്നു തന്നെ ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. അന്ന് ആ ചിത്രം പങ്കിടുമ്പോള്‍ ഇതുണ്ടാക്കുന്ന അനന്തര ഫലങ്ങളെ കുറിച്ച് ചിന്തിച്ചിരുന്നില്ല. ചിത്രം പോസ്റ്റ് ചെയ്തതില്‍ ദുരുദ്ദേശമൊന്നുമുണ്ടായിരുന്നില്ല.'

'ഭൂത കാലത്തെ മാറ്റാന്‍ എനിക്കു സാധിക്കില്ല. എന്നാല്‍ ക്രിക്കറ്റില്‍ തുല്യതയ്ക്കായും അതിനെ പ്രോത്സഹിപ്പിക്കാനും മുന്നില്‍ നില്‍ക്കും. അതില്‍ പ്രതിജ്ഞാബദ്ധയാണ്. എല്ലാവര്‍ക്കും ടീമില്‍ തുല്യമായ നിലയില്‍ അവസരം കിട്ടാനും പരിശ്രമിക്കും'- ഹെതര്‍ നൈറ്റ് വ്യക്തമാക്കി.

England captain Heather Knight
'വിഷിയുടെ കുട്ടികള്‍ വളര്‍ന്നു, ചെസ് അതിന്റെ ജന്മ വീട്ടില്‍ തിരിച്ചെത്തി'- അഭിനന്ദിച്ച് കാസ്പറോവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com