ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി, സ്‌പെയിന്‍ ടീമുകള്‍ക്ക് കനത്ത തിരിച്ചടി. ഇരു ടീമിലേയും മധ്യനിര എന്‍ജിന്‍ റോഡ്രി ഗുരുതര പരിക്കേറ്റ് പുറത്ത്. താരത്തിനു ഈ സീസണ്‍ മുഴുവന്‍ നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്.
ആഴ്‌സണലിനെതിരെ കഴിഞ്ഞ ദിവസം അരങ്ങേറിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തിനിടെയാണ് റോഡ്രിക്ക് പരിക്കേറ്റത്. താരത്തിന്റെ വലത് കാല്‍ മുട്ടിനാണ് പരിക്ക്. പരിക്ക് ഗുരുതരമായതോടെയാണ് ഡോക്ടര്‍മാര്‍ താരത്തിനു ദീര്‍ഘ നാള്‍ വിശ്രമം നിര്‍ദ്ദേശിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മത്സരത്തിനിടെ ആഴ്‌സണല്‍ താരം തോമസ് പാര്‍ട്ടെയുമായി കൂട്ടിയിടിച്ചാണ് താരത്തിനു പരിക്കേറ്റത്. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന താരം ചാംപ്യന്‍സ് ലീഗ് പോരാട്ടത്തിലാണ് തിരിച്ചെത്തിയത്. പിന്നാലെയാണ് വീണ്ടും ഗുരുതരമായ പരിക്കിന്റെ പിടിയിലായത്.
താരത്തിന്റെ അഭാവം മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രീമിയര്‍ ലീഗ്, ചാംപ്യന്‍സ് ലീഗ് മുന്നേറ്റങ്ങള്‍ക്ക് കനത്ത അടിയാണ്. സമാന സാഹചര്യം തന്നെയാണ് സ്‌പെയിന്‍ ദേശീയ ടീമിനെ സംബന്ധിച്ചും. യുവേഫ നേഷന്‍സ് ലീഗിലെ താരത്തിന്റെ പങ്കാളിത്തമാണ് ത്രിശങ്കുവിലാകുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക