ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കി കഴിഞ്ഞ സീസണില്‍ കളിച്ച മുംബൈക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ഹര്‍ദികിനു കീഴില്‍ കഴിഞ്ഞ സീസണില്‍ രോഹിത് കളിക്കുകയും ചെയ്തിരുന്നു. 2025ലെ ഐപിഎല്‍ സീസണിനു മുന്നോടിയായി നിലനിര്‍ത്താന്‍ സാധിക്കുന്ന താരങ്ങളുടെ എണ്ണം അടക്കമുള്ളവ സംബന്ധിച്ചു നിലവില്‍ ബിസിസിഐ നിര്‍ദ്ദേശങ്ങള്‍ ഒന്നും പുറത്തിറക്കിയിട്ടില്ല. (നിലവിലെ നിയമം അനുസരിച്ച് 6 താരങ്ങളെയാണ് പരമാവധി ടീമുകള്‍ക്ക് നിലനിര്‍ത്താന്‍ സാധിക്കുന്നത്). അതിനിടെ ടീമുകള്‍ ഒഴിവാക്കാന്‍ സാധ്യതയുള്ള താരങ്ങളുടെ പട്ടിക സംബന്ധിച്ചു ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.
റീലീസ് പട്ടികയിലെ പ്രമുഖന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. കഴിഞ്ഞ സീസണില്‍ തന്നെ താരം ടീം വിടുന്ന കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങളാണ് വരുന്നത്. വരും സീസണില്‍ പുതിയ ടീമാണ് രോഹിത് അന്വേഷിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെ 5 ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച നായകനാണ് രോഹിത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരുന്നു ഹര്‍ദികിനെ കോടികള്‍ മുടക്കി മുംബൈ ഇന്ത്യന്‍സ് ടീമിലേക്ക് വിളിച്ചപ്പോള്‍ താരം മുന്നില്‍ വച്ച ഡിമാന്റ് നായക സ്ഥാനമായിരുന്നു. അതു ഹര്‍ദികിനു കിട്ടുകയും ചെയ്തു. ടീമിന്റെ തീരുമാനത്തെ പക്ഷേ ആരാധകര്‍ അത്ര എളുപ്പത്തില്‍ സ്വീകരിച്ചിരുന്നില്ല.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ കെഎല്‍ രാഹുലാണ് 2025ല്‍ പുതിയ ടീമിലേക്ക് മാറാന്‍ ഒരുങ്ങുന്നത്. താരത്തിന്റെ ബാറ്റിങടക്കമുള്ളവ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മാത്രമല്ല ടീം ഉടമയുമായി പരസ്യമായി തര്‍ക്കിച്ചതടക്കമുള്ള വിവാദങ്ങളും കഴിഞ്ഞ സീസണില്‍ കണ്ടു. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിലേക്ക് തന്നെ രാഹുല്‍ തിരിച്ചെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വെറ്ററന്‍ ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ഐപിഎല്‍ കരിയര്‍ തന്നെ സംശയത്തിലാണ്. 40കാരനായ താരത്തിന്റെ ടി20 ഫോര്‍മാറ്റിലെ മിന്നും ദിനങ്ങള്‍ ഏതാണ്ട് അവസാനിച്ച മട്ടാണ്. പ്രായവും പുതിയ ടീമിനെ വാര്‍ത്തെടുക്കാനുള്ള നീക്കങ്ങളും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു നടത്തിയാല്‍ അവരുടെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ അടുത്ത സീസണില്‍ ടീമിലുണ്ടാകില്ല. റിലീസ് ചെയ്താല്‍ ലേലത്തില്‍ താരത്തെ ആരെങ്കിലും വാങ്ങാനുള്ള സാധ്യതയും വിദൂരമാണ്.
നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വെങ്കടേഷ് അയ്യരെ ഒഴിവാക്കിയേക്കും. സുനില്‍ നരെയ്ന്‍, ആന്ദ്ര റസ്സല്‍, റിങ്കു സിങ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ശ്രേയസ് അയ്യര്‍, ഫില്‍ സാള്‍ട്ട് എന്നിവരെയാകും കൊല്‍ക്കത്ത നിലനിര്‍ത്താന്‍ സാധ്യത.
ദേശീയ ടീമിലെ മാക്‌സ്‌വെല്‍ അല്ല ഫ്രാഞ്ചൈസി ടീമുകളില്‍ കളിക്കുന്ന മാക്‌സ്‌വെല്‍. ഓസീസിനായി ഐതിഹാസിക ബാറ്റിങ് നടത്തുന്ന മാക്‌സി മറ്റു ടീമുകള്‍ക്കായി ഇറങ്ങുമ്പോള്‍ വലിയ ചലനങ്ങളൊന്നും സൃഷ്ടിക്കാറില്ല. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരമായ മാക്‌സ്‌വെല്‍ കഴിഞ്ഞ സീസണില്‍ സമ്പൂര്‍ണ പരാജയമായിരുന്നു. താരത്തെ ആര്‍സിബി ഈ സീസണില്‍ ഒഴിവാക്കിയേക്കും. മാക്‌സിക്കായി മുടക്കിയ 14.25 കോടി മറ്റൊരു താരത്തിനായി മുടക്കാമെന്ന കാഴ്ചപ്പാടാണ് ടീമിന്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക