ബുഡാപെസ്റ്റ്: ചെസ് ഒളിംപ്യാഡില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യ സ്വര്‍ണം സ്വന്തമാക്കി ചരിത്രമെഴുതിയത് കഴിഞ്ഞ ദിവസമാണ്. പുരുഷ, വനിതാ വിഭാഗത്തില്‍ സുവര്‍ണ നേട്ടം സ്വന്തമാക്കി ഇന്ത്യ ഇരട്ടി മധുരം ആസ്വദിച്ചു.
ഇപ്പോള്‍ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഇതിഹാസ റഷ്യന്‍ ചെസ് താരം ഗാരി കാസ്പറോവാണ് ഇന്ത്യന്‍ താരങ്ങളെ അഭിനനന്ദിച്ചത്. ഒപ്പം കളിക്കുന്ന കാലത്ത് തന്റെ എതിരാളിയായിരുന്നു വിശ്വാനാഥന്‍ ആനന്ദിന്റെ ശ്രമങ്ങളേയും ഗാരി എടുത്തു പറഞ്ഞാണ് അഭിനന്ദനം. ഒപ്പം യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നു പോലും മെഡല്‍ പട്ടികയില്‍ ഇല്ല എന്ന കാര്യവും ഇതേ എക്‌സ് പോസ്റ്റില്‍ കാസ്പറോവ് പരോക്ഷമായി ട്രോളുന്നുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'ഇന്ത്യയുടെ ഇരട്ട സ്വര്‍ണ നേട്ടം. വിഷി (വിശ്വനാഥന്‍ ആനന്ദ്)യുടെ കുട്ടികള്‍ എല്ലാം വളര്‍ന്നു. ചെസ് അതിന്റെ ജന്മ വീട്ടിലേക്ക് തന്നെ മടങ്ങിയെത്തിയിരിക്കുന്നു. രണ്ട് അമേരിക്കന്‍ പതാകകളും ഉസ്‌ബെക്കിസ്ഥാന്‍, കസാഖിസ്ഥാന്‍ പതാകകളും പോഡിയത്തില്‍ കാണാം. എന്നാല്‍ യൂറോപ്യന്‍ പതാകയില്ല എന്നതും പ്രത്യേകം ശ്രദ്ധിക്കുക'- കാസ്പറോവ് കുറിച്ചു.
നേരത്തെയും പ്രഗ്നാനന്ദ, ഗുകേഷ് അടക്കമുള്ള ഇന്ത്യന്‍ താരങ്ങളുടെ മുന്നേറ്റത്തെ അഭിനന്ദിച്ച് കാസ്പറോവ് രംഗത്തെത്തിയിരുന്നു. അന്ന്, ലോക ചെസില്‍ ആനന്ദിന്റെ കുട്ടികളുടെ അഴിഞ്ഞാട്ടമെന്നാണ് ഇന്ത്യന്‍ താരങ്ങളുടെ നേട്ടങ്ങളെ കാസ്പറോവ് വിശേഷിപ്പിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക