virat kohli
വിരാട് ​കോഹ് ലിഎപി/ ഫയൽ

കോഹ്ലി 'പോരാ', സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിയില്ല; പക്ഷേ മറ്റൊരാള്‍ക്ക് സാധ്യതയുണ്ട്'

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ റെക്കോര്‍ഡ് സ്വന്തമായിട്ടുള്ള ഇതിഹാസ താരം സച്ചിനെ ആര് മറികടക്കുമെന്ന ചര്‍ച്ച ക്രിക്കറ്റ് ലോകത്ത് സജീവമാണ്
Published on

ന്യൂഡല്‍ഹി: ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ റെക്കോര്‍ഡ് സ്വന്തമായിട്ടുള്ള ഇതിഹാസ താരം സച്ചിനെ ആര് മറികടക്കുമെന്ന ചര്‍ച്ച ക്രിക്കറ്റ് ലോകത്ത് സജീവമാണ്. ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ടിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. 33കാരനായ ജോ റൂട്ട് 3500ലധികം റണ്‍സ് കൂടി കണ്ടെത്തിയാല്‍ സച്ചിന്റെ റെക്കോര്‍ഡ് പഴങ്കഥയാകും. സച്ചിന്റെ റെക്കോര്‍ഡുകള്‍ ഓരോന്നായി വിരാട് കോഹ് ലി തകര്‍ക്കും എന്ന തരത്തില്‍ മുന്‍പ് നിരവധി പ്രവചനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ പേരില്‍ സച്ചിനുള്ള റെക്കോര്‍ഡ് കോഹ് ലി മറികടക്കാന്‍ സാധ്യതയില്ലെന്നാണ് മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ് പറയുന്നത്.

200 ടെസ്റ്റില്‍ നിന്നായി സച്ചിന്‍ 15,921 റണ്‍സ് ആണ് നേടിയത്. ഈ ലോക റെക്കോര്‍ഡ് തകര്‍ക്കാന്‍ റൂട്ടിന് മാത്രമേ സാധിക്കുകയുള്ളൂ. സച്ചിന്റെ ടെസ്റ്റ് റണ്ണുകളെ കോഹ്‌ലിയുമായും ജോ റൂട്ടുമായും താരതമ്യം ചെയ്താണ് ബ്രാഡ് ഹോഗിന്റെ അവകാശവാദം.'കോഹ്ലിക്ക് പഴയ ഫോം നിലനിര്‍ത്താന്‍ കഴിയുന്നില്ല. സ്ഥിരത പുലര്‍ത്താന്‍ കഴിയാത്തതാണ് പ്രശ്‌നം.

146 ടെസ്റ്റുകളില്‍ നിന്ന് 12,402 റണ്‍സാണ് റൂട്ട് അടിച്ചുകൂട്ടിയത്.സച്ചിനേക്കാള്‍ 3519 റണ്‍സ് പിന്നിലാണ് റൂട്ട്. നവംബറില്‍ 36 വയസ്സ് തികയുന്ന കോഹ്ലിക്ക് 114 ടെസ്റ്റുകളില്‍ നിന്ന് 8871 റണ്‍സ് മാത്രമാണുള്ളത്. കോഹ്ലി സച്ചിനൊപ്പം എത്തുമെന്ന് ഞാന്‍ കരുതുന്നില്ല,'- ഹോഗ് പറഞ്ഞു.

'കോഹ് ലിക്ക് ചലനശക്തി നഷ്ടപ്പെട്ടുവെന്ന് കരുതുന്നു, കുറച്ച് വര്‍ഷങ്ങളായി ഈ പ്രശ്‌നം താരം നേരിടുകയാണ്. അടുത്ത 10 ടെസ്റ്റ് മത്സരങ്ങള്‍ക്കകം ചലനശക്തി വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പുറത്തുപോയേക്കാം. കോഹ്ലിയുടെയും റൂട്ടിന്റെയും 2024ലെ പ്രകടനം തമ്മില്‍ താരതമ്യം ചെയ്യുകയാണെങ്കില്‍ എല്ലാ ഫോര്‍മാറ്റുകളിലുമായി 17 ഇന്നിംഗ്സുകളില്‍ നിന്ന് 18.76 ശരാശരിയില്‍ ഒരു ഫിഫ്റ്റി ഉള്‍പ്പെടെ 319 റണ്‍സ് മാത്രമാണ് കോഹ്ലി നേടിയത്. മറുവശത്ത്, റൂട്ട് ഈ വര്‍ഷം 20 ടെസ്റ്റ് ഇന്നിംഗ്സുകളില്‍ നിന്ന് 54.77 ശരാശരിയില്‍ നാല് സെഞ്ച്വറികളും അര്‍ദ്ധസെഞ്ച്വറികളും ഉള്‍പ്പെടെ 986 റണ്‍സ് നേടിയിട്ടുണ്ട്. ജോ റൂട്ട് 146 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 12,000 (12402) റണ്‍സ് നേടിയിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 200 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 16,000 (15,921) റണ്‍സ് ആണ് സ്വന്തം പേരില്‍ കുറിച്ചത്. അതായത് 66 ടെസ്റ്റുകളില്‍ നിന്ന് 4,000 റണ്‍സ് അധികം. ജോ റൂട്ടിന് ഇത് മറികടക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു ,'- ഹോഗ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2020 മുതലാണ് കോഹ്ലിയുടെ ടെസ്റ്റ് ഫോമില്‍ ഇടിവ് സംഭവിച്ചത്. 2020നും 2024നും ഇടയില്‍ 30 ടെസ്റ്റുകളിലായി 52 ഇന്നിംഗ്സുകളില്‍ നിന്ന് 32.72 ശരാശരിയില്‍ 2 സെഞ്ച്വറികളും 8 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 1669 റണ്‍സ് മാത്രമാണ് കോഹ്ലി നേടിയത്.

virat kohli
രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കും?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com