കാണ്‍പൂര്‍: ഇന്ത്യ - ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരം ഇന്ന് കാണ്‍പൂരില്‍ തുടങ്ങും. രാവിലെ 9.30 മുതലാണ് മത്സരം. ആദ്യ ടെസ്റ്റില്‍ നേടിയ വമ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് രോഹിത് ശര്‍മ്മയും സംഘവും. അടുത്ത മൂന്നു ദിവസം കാണ്‍പൂരില്‍ മഴ പെയ്‌തേക്കുമെന്ന കാലാവസ്ഥ പ്രവചനമാണ് മത്സരത്തിന് ഭീഷണിയായി നില്‍ക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നായകന്‍ രോഹിത് ശര്‍മ്മയും സൂപ്പര്‍ താരം വിരാട് കോഹ് ലിയും ബാറ്റിങ്ങില്‍ താളം കണ്ടെത്താത്തതുമാത്രമാണ് ഇന്ത്യയെ അലട്ടുന്നത്. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടിന്നിങ്ങ്‌സുകളിലും രണ്ടക്കം കാണാതെ രോഹിത് പുറത്തായപ്പോള്‍, 17 റണ്‍സായിരുന്നു കോഹ്‌ലിയുടെ മികച്ച സ്‌കോര്‍.
300 വിക്കറ്റ്, 3000 റണ്‍സ് എന്ന ടെസ്റ്റ് ക്രിക്കറ്റിലെ മറ്റൊരു നാഴികക്കല്ലിന് അരികിലാണ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. 73 ടെസ്റ്റുകളില്‍ നിന്നായി 299 വിക്കറ്റും 3122 റണ്‍സുമാണ് ജഡേജ നേടിയിട്ടുള്ളത്. ഒരു വിക്കറ്റ് കൂടി നേടിയാല്‍ ഈ നേട്ടം വേഗത്തില്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാകും ജഡേജ. ഇംഗ്ലണ്ട് മുന്‍ ഓള്‍റൗണ്ടര്‍ ഇയാന്‍ ബോതമാണ് ഒന്നാമത്.
ആദ്യ സെഷനുകളില്‍ പിച്ച് പേസ് ബൗളര്‍മാരെ തുണയ്ക്കുമെന്നും, കളി പുരോഗമിക്കുന്നതിന് അനുസരിച്ച് സ്പിന്‍ വിക്കറ്റായി മാറുമെന്നുമാണ് റിപ്പോര്‍ട്ട്. ഇന്ത്യ ഇന്ന് മൂന്ന് സ്പിന്നര്‍മാരെ കളിപ്പിച്ചേക്കും. ആദ്യ ടെസ്റ്റിലെ വമ്പന്‍ തോല്‍വി മറികടക്കാനുള്ള കഠിന പരിശീലനത്തിലാണ് ബംഗ്ലാദേശ് ടീം. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് നിലവില്‍ ഇന്ത്യ. ഈ ടെസ്റ്റിലും വിജയിച്ചാല്‍ ലീഡ് വര്‍ധിപ്പിക്കാനാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക