ഇംഗ്ലണ്ടിനോട് തല്ല് മേടിച്ചുകൂട്ടി; മിച്ചല്‍ സ്റ്റാര്‍ക്കിന് നാണക്കേടിന്റെ റെക്കോര്‍ഡ്

ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സില്‍ നടന്ന നാലാം ഏകദിനത്തില്‍ അവസാന ഓവര്‍ എറിയാനെത്തിയ സ്റ്റാര്‍ക്കിനെ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണാണ് തകര്‍ത്തടിച്ചത്
Australian pacer Mitchell Starc registered an unwanted record
മിച്ചല്‍ സ്റ്റാര്‍ക്ക് എഎന്‍ഐ
Published on
Updated on

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തില്‍ തല്ല് മേടിച്ചുകൂട്ടി ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് നാണക്കേടിന്റെ റെക്കോര്‍ഡ്. ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ഓസ്‌ട്രേലിയന്‍ ബൗളറെന്ന റെക്കോര്‍ഡാണ് സ്റ്റാര്‍ക്കിന്റെ പേരിലായത്.

ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സില്‍ നടന്ന നാലാം ഏകദിനത്തില്‍ അവസാന ഓവര്‍ എറിയാനെത്തിയ സ്റ്റാര്‍ക്കിനെ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണാണ് തകര്‍ത്തടിച്ചത്. ഈ ഓവറില്‍ 28 റണ്‍സാണ് സ്റ്റാര്‍ക്ക് വഴങ്ങിയത്. നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെയാണ് ലിവിങ്റ്റണ്‍ 28 റണ്‍സ് കൂട്ടിചേര്‍ത്തത്.

ആദ്യ പന്തില്‍ ലോങ്‌ ഓണില്‍ ഒരു സിക്സ്, പിന്നീട് ഒരു ഡോട്ട് ബോളിന് ശേഷം ഡീപ്പ് സ്‌ക്വയര്‍ ലെഗില്‍ , ലോങ്‌ ഓഫിന് മുകളിലൂടെ മറ്റൊരു സിക്‌സ്, മറ്റൊന്ന് ഡീപ്പ് സ്‌ക്വയര്‍ ലെഗിന് മുകളിലൂടെ ഹാട്രിക്കും നേടി. അവസാന പന്ത് ബാക്ക്‌വേര്‍ഡ് പോയിന്റിലേക്ക് സ്ലൈസ് ചെയ്തു ബൗണ്ടറി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Australian pacer Mitchell Starc registered an unwanted record
'ചാംപ്യന്‍ വിട പറയുന്നു'; ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ബ്രാവോ

മത്സരത്തില്‍ എട്ട് ഓവര്‍ എറിഞ്ഞ സ്റ്റാര്‍ക്ക് വിക്കറ്റൊന്നും വീഴ്ത്താതെ 70 റണ്‍സാണ് വഴങ്ങിയത്. ഇക്കോണമി 8.75. നേരത്തെ സേവ്യര്‍ ഡോഹെര്‍ട്ടി, ആദം സാംപ, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഒരു ഓവറില്‍ 26 റണ്‍സ് വീതം വിട്ടുകൊടുത്തതായിരുന്നു ഒരു ഓസീസ് താരത്തിന്റെ മോശം റെക്കോര്‍ഡ്.

മത്സരത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 313 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 24.4 ഓവറില്‍ 126 റണ്‍സെടുക്കുന്നതിനിടെ ഓള്‍ ഔട്ടായി. ഏകദിനത്തിലെ ഓസ്‌ട്രേലിയയുടെ നാലാമത്തെ വലിയ തോല്‍വിയായിരുന്നു ഇത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com