ഗുവാഹത്തി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ആദ്യ എവേ മത്സരം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് എതിരാളികള്‍. ഗുവാഹത്തി ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്‍ രാത്രി 7.30 നാണ് കിക്കോഫ്. സ്‌പോര്‍ട്‌സ് 18 ചാനലിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രണ്ട് ഹോം മത്സരങ്ങള്‍ക്ക് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് ആദ്യ എവേ മത്സരത്തിന് ബൂട്ടുകെട്ടുന്നത്. ഒരു കളിയില്‍ ജയവും ഒരു കളിയില്‍ തോല്‍വിയുമായിരുന്നു ഫലം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത ഈസ്റ്റ് ബംഗാളിനെ 2-1 ന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ടീം. ഈസ്റ്റ് ബംഗാളിനെതിരെ കളിച്ച ടീമില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ലെന്നാണ് സൂചന.
രണ്ട് എവേ മത്സരങ്ങള്‍ കളിച്ച നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ ഹോം മാച്ചാണിത്. ഒരു ജയവും ഒരു തോല്‍വിയുമാണ് നോര്‍ത്ത് ഈസ്റ്റിന്റെയും അക്കൗണ്ടിലുള്ളത്. ഡ്ൂറാന്‍ഡ് കപ്പ് വിജയത്തിനു ശേഷം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഹോം ഗ്രൗണ്ടില്‍ ഇതാദ്യമായിട്ടാണ് ഒരു മത്സരത്തിനിറങ്ങുന്നത്. ആദ്യ ഹോം മാച്ചില്‍ ടീമിന് ഒരു സമ്മര്‍ദ്ദവുമില്ല, സന്തോഷം മാത്രമാണെന്നാണ് നോര്‍ത്ത് ഈസ്റ്റ് കോച്ച് യുവാന്‍ പെദ്രോ ബെനാലി അഭിപ്രായപ്പെട്ടത്.
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഇതുവരെ 20 തവണയാണ് ഏറ്റുമുട്ടിയത്. ഇതില്‍ എട്ടു കളികളില്‍ ബ്ലാസ്‌റ്റേഴ്‌സ് വിജയിച്ചു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് അഞ്ചു തവണ വിജയിച്ചു. ഏഴു തവണ സമനിലയില്‍ കലാശിക്കുകയും ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക