ന്യൂഡല്‍ഹി: തനിക്കെതിരെ ആരോപണമുന്നയിച്ച 12 എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾക്കെതിരെ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) അധ്യക്ഷ പിടി ഉഷ. അധ്യക്ഷ ഏകാധിപത്യപരമായാണ് പെരുമാറുന്നതെന്നും ഇന്ത്യൻ ഒളിംപിക് കമ്മിറ്റിയെ ജനാധിപത്യപരമാക്കണമെന്നും ആവശ്യപ്പെട്ട് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി മേധാവി ജെറോം പോവെക്ക് കത്തെഴുതിയിരുന്നു.
ഇതിനു പിന്നാലെയാണ് അംഗങ്ങൾക്കെതിരെ ഉഷ രംഗത്തെത്തിയത്. കമ്മിറ്റിയിലെ മുതിർന്ന അംഗങ്ങൾക്കെതിരെ ഉഷയും ജെറോം പോവെക്ക് കത്തെഴുതി. തന്റെ നേതൃത്വത്തെയും ഇന്ത്യൻ കായിക രംഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നവരുടെ ശ്രമങ്ങളെയും അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ആരോപണങ്ങളാണിതെന്ന് പിടി ഉഷ കത്തിൽ പറയുന്നു.
45 വർഷം നീണ്ട തന്റെ കരിയറിൽ നമ്മുടെ കായിക താരങ്ങളുടെയും രാജ്യത്തിന്റെ കായിക ഭാവിയുടെയും കാര്യത്തിൽ ഇത്രയും നിസംഗതയോടെ പെരുമാറുന്ന വ്യക്തികളെ താൻ കണ്ടിട്ടില്ലെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ചില കമ്മിറ്റി അംഗങ്ങൾ ഫണ്ട് ദുരുപയോഗം ചെയ്തെന്നും പക്ഷപാതപരമായി പെരുമാറിയെന്നും ചിലർക്കെതിരെ ലൈംഗിക പീഡന പരാതികളുണ്ടെന്നും പിടി ഉഷ കത്തിൽ പറയുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഐഒഎയുടെ സിഇഒ ആയി രഘുറാം അയ്യരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം തുടങ്ങിയത്. രഘുറാം അയ്യരുടെ നിയമനത്തിനെതിരാണ് കമ്മിറ്റിയിലെ 12 അംഗങ്ങൾ. എന്നാൽ നടപടിക്രമങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് പിടി ഉഷ വ്യക്തമാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക