മുംബൈ: വാഹനാപകടത്തില്‍ യുവ ക്രിക്കറ്റ് താരം മുഷീര്‍ ഖാന് പരിക്ക്. കഴുത്തിന് പരിക്കേറ്റ താരത്തെ ലഖ്‌നൗവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇറാനി കപ്പ് ടൂര്‍ണമെന്റില്‍ കളിക്കാനായി ലഖ്‌നൗവിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മുഷീര്‍ ഖാന് മൂന്നുമാസത്തെ വിശ്രമം വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മുംബൈയുടെ താരമായ 19 കാരനായ മുഷീര്‍ ഖാന്‍, സ്വദേശമായ അസംഗഡില്‍ നിന്നും പിതാവ് നൗഷാദ് ഖാനൊപ്പം ലഖ്‌നൗവിലേക്ക് പോകുമ്പോള്‍, പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. ഡിവൈഡറില്‍ ഇടിച്ച കാര്‍ തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ നൗഷാദ് ഖാനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായിരുന്നു മുഷീര്‍ ഖാന്‍. കഴിഞ്ഞ ഒരുവര്‍ഷമായി ആഭ്യന്തര ക്രിക്കറ്റില്‍ മികവാര്‍ന്ന സെഞ്ചുറികള്‍ കൊണ്ടും വെടിക്കെട്ട് ബാറ്റിങ്ങ് ശൈലി കൊണ്ടും മുഷീര്‍ ഖാന്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അടുത്തിടെ നടന്ന ദുലീപ് ട്രോഫിയിലും മുഷീര്‍ മികച്ച പ്രകടനം നടത്തിയിരുന്നു.
ഇന്ത്യൻ താരം സർഫറാസ് ഖാന്റെ ഇളയ സഹോദരനാണ് മുഷീർ ഖാൻ. ചികിത്സയിലുള്ള മുഷീർ ഖാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വ്യക്തമാക്കി. ബിസിസിഐയുടെ മേൽനോട്ടത്തിലായിരിക്കും മുഷീർ ഖാന്റെ ചികിത്സ. വിദഗ്ധ ചികിത്സയ്ക്കായി മുഷീർ ഖാനെ ഇന്ന് മുംബൈയിലേക്കു മാറ്റിയേക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക