ബ്രിസ്റ്റോള്‍: ഓസ്‌ട്രേലിയക്കെതിരെയുള്ള ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡ് ഇനി പഴങ്കഥ. ഓസീസിനെതിരെയുള്ള ഏകദിന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന കോഹ്‌ലിയുടെ റെക്കോര്‍ഡ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് മറികടന്നു.
ഓസ്ട്രേലിയയ്ക്കെതിരെ ബ്രിസ്റ്റോളില്‍ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തിലാണ് ബ്രൂക്ക് കോഹ്‌ലിയുടെ റെക്കോര്‍ഡ് തകര്‍ത്തത്. മത്സരത്തില്‍ ഹാരി ബ്രൂക്ക് 52 പന്തില്‍ മൂന്ന് ഫോറും ഏഴ് സിക്‌സും സഹിതം 72 റണ്‍സെടുത്തു. 138.46 സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ മികച്ച ഇന്നിങ്‌സ് പിറന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ 78.00 ശരാശരിയില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ചുറികളും സഹിതം 312 റണ്‍സാണ് താരം നേടിയത്. 110 റണ്‍സാണ് മികച്ച സ്‌കോര്‍.
ഇംഗ്ലണ്ടിനെതിരെ 20 ഏകദിനങ്ങളില്‍ നിന്ന് 39.94 ശരാശരിയില്‍ 719 റണ്‍സാണ് ബ്രൂക്ക് നേടിയത്. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധസെഞ്ചുറികളും അടക്കം 106.73 ആണ് താരത്തിന്റെ സ്ട്രൈക്ക് റേറ്റ്.
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ഒരു ക്യാപ്റ്റന്‍ നേടിയ ഏറ്റവും ഉയര്‍ന്ന റണ്‍സ് കോഹ്‌ലിയുടെ പേരിലായിരുന്നു. 2019-ല്‍ ഇന്ത്യയില്‍ നടന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 107.63 സ്ട്രൈക്ക് റേറ്റില്‍ 62.00 ശരാശരിയില്‍ 310 റണ്‍സാണ് വിരാട് നേടിയത്. രണ്ട് സെഞ്ച്വറികള്‍ അടക്കം നേടിയ കോഹ്‌ലിയുടെ ടോപ് സ്‌കോര്‍ 123 റണ്‍സായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക