കാണ്‍പുര്‍: ടെസ്റ്റിന്റെ ഏറിയ പങ്കും മഴ കൊണ്ടു പോയപ്പോള്‍ നാലാം ദിനത്തില്‍ അതിവേഗം ഒന്നാം ഇന്നിങ്‌സ് തുടങ്ങി ഇന്ത്യ. ബംഗ്ലാദേശിനെതിരെ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡും തീര്‍ത്ത് മുന്നേറുന്നു. അതിവേഗം 50, 100 ടീം ടോട്ടലുകള്‍ പടുത്തുയര്‍ത്തുന്ന ടീമെന്ന റെക്കോര്‍ഡാണ് ഇന്ത്യ സ്വന്തമാക്കിയത്.
ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സ് 233 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെന്ന നിലയിലാണ്. 30 പന്തില്‍ 37 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 4 റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസില്‍.
ഒരു ടെസ്റ്റ് പോരാട്ടത്തില്‍ അതിവേഗം 50 റണ്‍സ് നേടുന്ന ടീമായി ഇന്ത്യ മാറി. വെറും 3 ഓവറില്‍ ഇന്ത്യ 51 റണ്‍സിലെത്തി. ഇംഗ്ലണ്ടിന്റെ റെക്കോര്‍ഡാണ് ഇന്ത്യ തകര്‍ത്തത്. ഈ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ട് 4.2 ഓവറില്‍ 50 അടിച്ചതിന്റെ റെക്കോര്‍ഡാണ് രണ്ടാമതായത്.
ഇന്ത്യയുടെ സെഞ്ച്വറിയും അതിവേഗം തന്നെ വന്നു. 10.1 ഓവറിലാണ് ഇന്ത്യ ടീം സ്‌കോര്‍ 100 കടത്തിയത്. സ്വന്തം റെക്കോര്‍ഡാണ് ഇന്ത്യ തിരുത്തിയത്. കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ 12.2 ഓവറില്‍ ഇന്ത്യ 100ല്‍ എത്തിയതാണ് നേരത്തെയുള്ള റെക്കോര്‍ഡ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ക്യാപ്റ്റന്‍ രോഹിത് ശര്‍മ 3 സിക്‌സും 1 ഫോറും സഹിതം 11 പന്തില്‍ 23 റണ്‍സുമായി മടങ്ങിയെങ്കിലും സഹ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ മറുഭാഗത്ത് വെടിക്കെട്ട് തുടര്‍ന്നു. അതിനിടെ യശസ്വി അതിവേഗം അര്‍ധ സെഞ്ച്വറിയടിച്ചിരുന്നു. താരം 31 പന്തില്‍ 50 റണ്‍സെടുത്തു. സ്‌കോര്‍ 127ല്‍ നില്‍ക്ക യശസ്വിയേയും ഇന്ത്യക്ക് നഷ്ടമായി. താരം 51 പന്തില്‍ 12 ഫോറും 2 സിക്‌സും സഹിതം 72 റണ്‍സെടുത്തു.
നേരത്തെ മൊമിനുല്‍ ഹഖ് (107) പുറത്താകാതെ നേടിയ സെഞ്ച്വറിയുടെ ബലത്തിലാണ് ബംഗ്ലാദേശ് സ്‌കോര്‍ 233ല്‍ എത്തിച്ചത്. താരത്തെ കാര്യമായി പിന്തുണയ്ക്കാന്‍ ആരുമുണ്ടായില്ല. 31 റണ്‍സെടുത്ത ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റൊരാള്‍. മെഹ്ദി ഹസന്‍ മിറാസ് 20 റണ്‍സും കണ്ടെത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക