കാൺപുർ: ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് ബാറ്റിങിനിടെ വിരാട് കോഹ്‍ലിയെ പുറത്താക്കാനുള്ള സുവർണാവസരം കളഞ്ഞു കുളിച്ച് ബംഗ്ലാദേശ് ബൗളർ ഖാലിദ് അഹമദ്. രണ്ടാം ടെസ്റ്റിൽ ഇന്ത്യ അതിവേഗം റൺസ് സ്കോർ ചെയ്യുന്നതിനിടെ 18ാം ഓവറിലാണ് ഒരു റണ്ണൗട്ട് അവസരം താരം നഷ്ടപ്പെടുത്തിയത്.
ബാറ്റിങ് ക്രീസിൽ കോഹ്‍ലിയായിരുന്നു. നോൺ സ്ട്രൈക്കിൽ ഋഷഭ് പന്ത്. ഖാലിദിന്റെ പന്ത് നേരിട്ട് കോഹ്‍ലി റൺസിനായി ഓടിയെങ്കിലും ഓട്ടം തുടങ്ങിയ പന്ത് ഇടക്ക് നിന്നു. ഇതോടെ കോഹ്‍ലി തിരിഞ്ഞോടാൻ തുടങ്ങി. അതിനിടെ ഖാലിദ് ഓടിച്ചെന്നു പന്തെടുത്ത് സ്റ്റംപിനു തൊട്ടരികിൽ നിന്നു എറിഞ്ഞു. കോഹ്‍ലി ഓട്ടത്തിന്റെ വേഗം ഇതോടെ കുറച്ചു. താരത്തിനു താൻ പുറത്തായെന്നു ഉറപ്പായിരുന്നു. എന്നാൽ ഖാലിദ് സ്റ്റംപിനു നേരെ അത്രയും അടുത്തു നിന്നെറിഞ്ഞിട്ടും പന്ത് പുറത്തേക്കാണ് പോയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഡ്രസിങ് റൂമിലിരുന്ന ക്യാപ്റ്റൻ രോഹിത് ശർമ രംഗം കണ്ട് തലയിൽ കൈവച്ചു. അനായാസം കോഹ്‍ലിയെ മടക്കാനുള്ള സുവർണാവസരം കളഞ്ഞു കുളിച്ച ഖാലിദിനു സഹ താരങ്ങളിൽ നിന്നു പഴിയും കേട്ടു.
കോഹ്‍ലിയെ പുറത്താക്കാത്തതിൽ ബംഗ്ലാ താരങ്ങൾ പിന്നീട് ശരിക്കും വിഷമിച്ചു. ഇന്ത്യയെ നിർണായക ലീഡിലേക്ക് എത്തിക്കുന്നതിൽ 47 റൺസ് അതിവേഗം അടിച്ച കോഹ്‍ലിയുടെ പങ്കും ഉണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക