34 penalty kicks
അയാക്സ്- പനതിനായികോസ് മത്സരത്തില്‍ നിന്ന്എക്സ്

34 പെനാല്‍റ്റി കിക്കുകള്‍, പോരാട്ടം അവസാനിച്ചത് 13-12ല്‍!

യുവേഫ പോരാട്ടത്തില്‍ പുതിയ റെക്കോര്‍ഡ്
Published on

ആംസ്റ്റര്‍ഡാം: യൂറോപ്യന്‍ ക്ലബ് പോരാട്ടത്തില്‍ അപൂര്‍വമായൊരു പെനാല്‍റ്റി ഷൂട്ടൗട്ട് റെക്കോര്‍ഡിന് സാക്ഷികളായി ഫുട്‌ബോള്‍ ലോകം. നെതര്‍ലന്‍ഡ്‌സ് വമ്പന്‍മാരായ അയാക്‌സ് ആംസ്റ്റര്‍ഡാമും ഗ്രീസ് കരുത്തരായ പനതിനായികോസും തമ്മിലുള്ള മത്സരത്തിന്റെ ഫലം നിര്‍ണയിക്കാന്‍ എടുത്തത് 34 പെനാല്‍റ്റി കിക്കുകള്‍! യൂറോപ്പ ലീഗ് മൂന്നാം യോഗ്യതാ റൗണ്ട് പോരിലാണ് ഈ അപൂര്‍വ റെക്കോര്‍ഡിന്റെ പിറവി.

മത്സരത്തില്‍ അയാക്‌സ് 13-12 എന്ന സ്‌കോറിനു വിജയം സ്വന്തമാക്കി. ഒരു യുവേഫ പോരാട്ടത്തില്‍ ഇത്രയും പെനാല്‍റ്റി കിക്കുകള്‍ എടുക്കേണ്ടി വന്നത് ചരിത്രത്തില്‍ ആദ്യം.

ആദ്യ പാദ പോരാട്ടത്തില്‍ അയാക്‌സ് 1-0ത്തിനു വിജയിച്ചപ്പോള്‍ രണ്ടാം പാദത്തില്‍ പനതിനായികോസ് ഒരു ഗോളിനു മുന്നിലെത്തിയതോടെ മത്സരം 1-1 അഗ്രഗേറ്റില്‍ മുന്നേറി. മത്സരം 1-0ത്തിനു ജയിക്കാമെന്ന നിലയില്‍ അയാക്‌സ് നീങ്ങവെയാണ് 89ാം മിനിറ്റില്‍ പനതിനായികോസ് സമനില പിടിച്ച് മത്സരം നീട്ടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിശ്ചിത സമയത്തും ഇരു ടീമുകളും ഗോള്‍ നേടിയില്ല. ഇതോടെയാണ് ഫല നിര്‍ണയം പെനാല്‍റ്റിയിലേക്ക് നീണ്ടത്.

അയാക്‌സിന്റെ ആദ്യ നാല് കിക്കുകളും വലയിലായപ്പോള്‍ അഞ്ച്, ഏഴ്, എട്ട്, 16 കിക്കുകള്‍ പാഴായി. പനതിനായികോസിന്റെ ആദ്യ കിക്കും ഏഴ്, എട്ട്, 16, 17 കിക്കുകളും പാഴായതോടെയാണ് മത്സരം 13-12ല്‍ അവസാനിച്ചത്. അയാക്‌സ് ഗോള്‍ കീപ്പര്‍ റെംകോ പസ്‌വീര്‍ 5 കിക്കുകള്‍ തടുത്തിട്ട് ഹീറോയായി.

34 penalty kicks
ഒറ്റ ദിവസം, നിലം പൊത്തിയത് 17 വിക്കറ്റുകള്‍! ഷമര്‍ ജോസഫിന്റെ പേസിന് മള്‍ഡറുടെ മറുപടി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com