IPL 2025: വെറും 2 സിക്‌സ് മാത്രം! സിറാജിന്റെ മാരക പേസ്; സണ്‍റൈസേഴ്‌സിന് 152 റണ്‍സ്

4 ഓവറില്‍ 17 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി ഗുജറാത്ത് ടൈറ്റന്‍സ് താരം മുഹമ്മദ് സിറാജ്
Mohammed Siraj picks 4 wickets
സഹ താരങ്ങൾക്കൊപ്പം വിക്കറ്റ് നേട്ടമാഘോഷിക്കുന്ന മുഹമ്മദ് സിറാജ്എക്സ്
Updated on

ഹൈദരാബാദ്: സ്വന്തം തട്ടകത്തിലും ബാറ്റിങില്‍ ക്ലച്ച് പിടിക്കാതെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഗുജറാത്ത് ടൈറ്റന്‍സ് ബൗളര്‍മാര്‍ എസ്ആര്‍എച്ചിന്റെ മികച്ച സ്‌കോറെന്ന സ്വപ്‌നത്തിനു തടയിട്ടു. ടോസ് നേടി ഗുജറാത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് സ്വന്തം തട്ടകത്തില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു.

മിന്നലടിക്കാരായ ഓപ്പണിങ് സഖ്യം അഭിഷേക് ശര്‍മ- ട്രാവിസ് ഹെഡ് സഖ്യത്തെ നിലയുറപ്പിക്കാന്‍ സമ്മതിക്കാതെ പുറത്താക്കി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ട മുഹമ്മദ് സിറാജ് മത്സരത്തില്‍ എസ്ആര്‍എച്ചിനു ഉണ്ടാക്കിയ തലവേദന ചെറുതല്ല. താരം 4 ഓവറില്‍ 17 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി. അഭിഷേക്, ഹെഡ്, മധ്യനിരയില്‍ പൊരുതാന്‍ ശ്രമിച്ച അനികേത് വര്‍മ, അതേ ഓവറില്‍ സിമര്‍ജീത് സിങ് എന്നിവരെയാണ് സിറാജ് മടക്കിയത്.

സായ് കിഷോറിന്റെ സ്പിന്നും ഹൈദരാബാദിനെ കുഴക്കി. താരം 4 ഓവറില്‍ 24 റണ്‍സ് വഴങ്ങി 2 വിക്കറ്റുകള്‍ സ്വന്തമാക്കി. പ്രസിദ്ധ് കൃഷ്ണയും മികവോടെ പന്തെറിഞ്ഞു. താരവും 2 വിക്കറ്റെടുത്തു.

19 പന്തില്‍ 27 റണ്‍സെടുത്ത ഹെയ്ന്റിച് ക്ലാസന്‍ 9 പന്തില്‍ 22 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് എന്നിവരുടെ കൂറ്റനടികളാണ് പൊരുതാവുന്ന സ്‌കോറിലേക്ക് ടീമിനെ എത്തിച്ചത്. ഇന്നിങ്‌സില്‍ ആകെ രണ്ട് സിക്‌സുകള്‍ മാത്രമാണ് പിറന്നത്. ഒരു സിക്‌സ് ക്ലാസനും ഒരു സിക്‌സും കമ്മിന്‍സും പറത്തി.

നിതീഷ് കുമാര്‍ റെഡ്ഡിയാണ് ടോപ് സ്‌കോറര്‍. താരം 31 റണ്‍സെടുത്തു. അഭിഷേക് ശര്‍മ 18 റണ്‍സും കണ്ടെത്തി. ഇഷാന്‍ കിഷന്‍ 17 റണ്‍സെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com