IPL 2025: ഒരു ദയയും ഇല്ല! നാലുപാടും അടിച്ച് പൂരാനും മാര്‍ഷും; സ്വന്തം മണ്ണില്‍ കൊല്‍ക്കത്തയുടെ ലക്ഷ്യം 239 റണ്‍സ്

നിക്കോളാസ് പൂരാന്‍ 36 പന്തില്‍ 87 റണ്‍സ്, മിച്ചല്‍ മാര്‍ഷ് 48 പന്തില്‍ 81 റണ്‍സ്
Pooran, Marsh power
നിക്കോളാസ് പൂരാൻഎക്സ്
Updated on

കൊല്‍ക്കത്ത: ഒരു മയവുമില്ലാതെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ബാറ്റര്‍മാര്‍ കളം വാണപ്പോള്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ പിറന്നത് കൂറ്റന്‍ സ്‌കോര്‍. ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താണ്ടേണ്ടത് 239 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത എല്‍എസ്ജി നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സാണ് അടിച്ചെടുത്തത്.

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത കെകെആറിന്റെ തീരുമാനം പാളി. എയ്ഡന്‍ മാര്‍ക്രം- മിച്ചല്‍ മാര്‍ഷ് സഖ്യവും പിന്നാലെ എത്തിയ നിക്കോളാസ് പൂരാനും ചേര്‍ന്നു സംഹാര താണ്ഡവമാടി. വൈഭവ് അറോറയും വരുണ്‍ ചക്രവര്‍ത്തിയും ഒഴികെയുള്ളവര്‍ ശരിക്കും തല്ലു വാങ്ങി. ആന്ദ്രെ റസ്സല്‍ എറിഞ്ഞ 18ാം ഓവറില്‍ 24 റണ്‍സാണ് പൂരാന്‍ അടിച്ചെടുത്തത്.

വെറും 36 പന്തില്‍ 8 സിക്‌സും 7 ഫോറും സഹിതം നിക്കോളാസ് പൂരാന്‍ 87 റണ്‍സ് വാരി. മിച്ചല്‍ മാര്‍ഷ് 48 പന്തില്‍ 5 സിക്‌സും 6 ഫോറും സഹിതം 81 റണ്‍സ് കണ്ടെത്തി. മാര്‍ക്രം 28 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം 47 റണ്‍സും കണ്ടെത്തി.

എയ്ഡന്‍ മാര്‍ക്രം- മിച്ചല്‍ മാര്‍ഷ് സഖ്യം 99 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്. മാര്‍ഷ്- പൂരാന്‍ സഖ്യം 71 റണ്‍സും കൂട്ടിച്ചേര്‍ത്തു.

കെകെആറിനായി ഹര്‍ഷിത് റാണ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ആന്ദ്ര റസ്സല്‍ ഒരു വിക്കറ്റെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com