
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ പരാജയത്തിന് കാരണം പരിശീലകന്‍ ആശിഷ് നെഹ്‌റയുടെ തന്ത്രങ്ങളോ?. ഫോമില്‍ കളിച്ചിരുന്ന സഞ്ജുവിന്റെ അടക്കം വിക്കറ്റുകള്‍ വീണതില്‍ 'നെഹ്‌റ മാജിക്കുണ്ടാ'യെന്നാണ് ആരാധകര്‍ പറയുന്നത്.
മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാനു വേണ്ടി മികച്ച രീതിയില്‍ ബാറ്റു ചെയ്ത സഞ്ജു സാംസണ്‍ ഷിമ്രോണ്‍ ഹെറ്റ്മിയര്‍ സഖ്യം പൊളിച്ചത് ആശിഷ് നെഹ്‌റയാണെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. 218 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സെന്ന നിലയിലായിരുന്നു.
എന്നാല്‍ സഞ്ജു സാംസണോടൊപ്പം ഷിമ്രോണ്‍ ഹെറ്റ്മിയറും ചേര്‍ന്നതോടെ രാജസ്ഥാന്‍ അനായാസം 100 പിന്നിട്ടു. അപകടം മണത്തതോടെയാണ് സഞ്ജുവിനെ പുറത്താക്കാന്‍ തന്ത്രവുമായി ആശിഷ് നെഹ്‌റയെത്തിയത്. വെള്ളം കൊടുക്കാന്‍ വന്ന ജയന്ത് യാദവിലൂടെ സഞ്ജുവിന്റെ വിക്കറ്റ് നേടാനുള്ള തന്ത്രം നെഹ്‌റ കൈമാറി. 12ാം ഓവര്‍ പൂര്‍ത്തിയായപ്പോഴായിരുന്നു ഇത്. 13ാം ഓവര്‍ എറിയാനെത്തിയ പ്രസിദ്ധിന്റെ രണ്ടാം പന്തില്‍ തന്നെ സഞ്ജു പുറത്തായി.
പിച്ചിലെ ബൗണ്‍സ് മുതലാക്കി പന്തെറിഞ്ഞ പ്രസിദ്ധിനെ സഞ്ജു ബൗണ്ടറി കടത്താന്‍ ശ്രമിച്ചെങ്കിലും, എഡ്ജായ പന്ത് സായ് കിഷോറിന്റെ കൈകളിലേക്കാണു പോയത്. 28 പന്തുകള്‍ നേരിട്ട സഞ്ജു 41 റണ്‍സെടുത്താണു മത്സരത്തില്‍ പുറത്തായത്. മത്സരത്തില്‍ 58 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക