വിക്കറ്റ് പോകാതെ 73 പന്തില്‍ 120! ഗുജറാത്ത് ബാറ്റിങിന് കടിഞ്ഞാണിട്ട് ലഖ്‌നൗ, ജയിക്കാന്‍ 181 റണ്‍സ്

ശുഭ്മാന്‍ ഗില്ലിനും സായ് സുദര്‍ശനും അര്‍ധ സെഞ്ച്വറി
Lucknow Super Giants restrict Gujarat Titans
ശുഭ്മാന‍് ​ഗിൽ- സായ് സുദർശൻ സഖ്യംപിടിഐ
Updated on

ലഖ്‌നൗ: സ്വന്തം തട്ടകത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പിടിച്ചുകെട്ടി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ ലഖ്‌നൗവിന് ജയിക്കാന്‍ 181 റണ്‍സ്. നിശ്ചിത ഓവറില്‍ ഗുജറാത്ത് 6 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറിലെത്തി.

ടോസ് നേടി ലഖ്‌നൗ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഗുജറാത്തിനായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്നു മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിങില്‍ ഇരുവരും 12.1 ഓവറില്‍ 120 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. എന്നാല്‍ പിന്നീട് ഗുജറാത്ത് ബാറ്റിങിനു ലഖ്‌നൗ ബൗളര്‍മാര്‍ കടിഞ്ഞാണിട്ടു.

ഗില്‍ 38 പന്തില്‍ 6 ഫോറും ഒരു സിക്‌സും സഹിതം 60 റണ്‍സെടുത്തു. മിന്നും ഫോമില്‍ ബാറ്റ് വീശുന്ന സായ് സുദര്‍ശന്‍ 37 പന്തില്‍ 7 ഫോറും ഒരു സിക്‌സും സഹിതം 56 റണ്‍സും കണ്ടെത്തി. ഇരുവരും പുറത്തായ ശേഷം സ്‌കോറിങിന്റെ വേഗതയും കുറഞ്ഞു.

ജോസ് ബട്‌ലര്‍ 14 പന്തില്‍ 16 റണ്‍സും ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡ് 19 പന്തില്‍ 22 റണ്‍സും കണ്ടെത്തി. 6 പന്തില്‍ 11 റണ്‍സെടുത്ത ഷാരൂഖ് ഖാനാണ് രണ്ടക്കം കടന്ന മറ്റൊരാള്‍. താരം പുറത്താകാതെ നിന്നു.

ലഖ്‌നൗവിനായി ശാര്‍ദുല്‍ ഠാക്കൂര്‍, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ദിഗ്വേഷ് റാതി, ആവേശ് ഖാന്‍ എന്നിവര്‍ഓരോ വിക്കറ്റെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com