
ന്യൂഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ എവേ പോരാട്ടത്തില്‍ മികച്ച സ്‌കോര്‍ ഉയര്‍ത്തി മുംബൈ ഇന്ത്യന്‍സ്. ടോസ് നേടി ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങിനു ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് എടുത്തു.
തിലക് വര്‍മയുടെ അര്‍ധ സെഞ്ച്വറിയും റിയാന്‍ റിക്കല്‍ട്ടന്‍, സൂര്യകുമാര്‍ യാദവ്, നമാന്‍ ധിര്‍ എന്നിവരുടെ കൂറ്റനടികളുമാണ് മുംബൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചു. രോഹിത് ശര്‍മയ്ക്ക് ഇത്തവണയും മികച്ച സ്‌കോര്‍ നേടാന്‍ സാധിച്ചില്ല. താരം 12 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 18 റണ്‍സെടുത്തു മടങ്ങി.
തിലക് വര്‍മ 33 പന്തില്‍ 6 ഫോറും 3 സിക്‌സും സഹിതം 59 റണ്‍സ് അടിച്ചു. റിയാന്‍ റിക്കല്‍ട്ടന്‍ 25 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 41 റണ്‍സെടുത്തു. സൂര്യകുമാര്‍ യാദവ് 28 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 40 റണ്‍സും കണ്ടെത്തി. നമാന്‍ ധിര്‍ 17 പന്തില്‍ 3 ഫോറും 2 സിക്‌സും സഹിതം 38 റണ്‍സും അടിച്ചെടുത്തു.
ഡല്‍ഹി ബൗളര്‍മാരില്‍ കുല്‍ദീപ് യാദവ് ഒഴികെ മറ്റാര്‍ക്കും മികവോടെ പന്തെറിയാനായില്ല. കുല്‍ദീപ് 4 ഓവറില്‍ 23 റണ്‍സ് വഴങ്ങി 2 വിക്കറ്റുകള്‍ വീഴ്ത്തി. വിപ്രജ് നിഗവും 2 വിക്കറ്റുകള്‍ സ്വന്തമാക്കി. മുകേഷ് കുമാര്‍ ഒരു വിക്കറ്റെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക