അത്ഭുതം സംഭവിക്കുമോ?;പ്രത്യേക പരിശീലനം; പാകിസ്ഥാന് ജീവന്‍മരണ പോരാട്ടം; സെമി ഉറപ്പാക്കാന്‍ ഇന്ത്യ

ഇന്ത്യയോടും തോറ്റാല്‍ മുന്‍ ചാംപ്യന്‍മാരായ പാകിസ്ഥാന്റെ മുന്നോട്ടുള്ള പ്രയാണം പ്രതിസന്ധിയിലാകും
Rohit Sharma and Mohammad Rizwan
രോഹിത് ശര്‍മ- റിസ് വാന്‍
Updated on

ദുബായ്: ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ന് ഇന്ത്യയെ നേരിടുന്നതിനായി പ്രത്യേക പരിശീലനം നടത്തി പാകിസ്ഥാന്‍ ടീം. മുന്‍ കോച്ച് മുദാസര്‍ നാസറിനൊപ്പമായിരുന്നു ടീമിന്റെ പരിശീലനം. ഈ മത്സരത്തില്‍ പാകിസ്ഥാന് വിജയം അനിവാര്യമാണ്. ദുബായില്‍ ബംഗ്ലദേശിനെ തോല്‍പിച്ച് ഇറങ്ങുന്ന ഇന്ത്യ രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെയും കീഴടക്കിയാല്‍ അനായാസം അടുത്ത റൗണ്ടിലേക്കു മുന്നേറും. ആദ്യകളിയില്‍ തോറ്റതോടെ ഇന്നത്തെ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞൊന്നും പാകിസ്ഥാന്‍ ചിന്തിക്കുന്നില്ല.

ഇന്ത്യയോടും തോറ്റാല്‍ മുന്‍ ചാംപ്യന്‍മാരായ പാകിസ്ഥാന്റെ മുന്നോട്ടുള്ള പ്രയാണം പ്രതിസന്ധിയിലാകും. ഈ സാഹചര്യത്തില്‍ ദുബായിലെ പിച്ചിനെക്കുറിച്ച് നന്നായി അറിയുന്ന മുന്‍ ക്രിക്കറ്റ് താരം മുദാസര്‍ നാസറിനെ പാകിസ്ഥാന്‍ ടീമിനൊപ്പം ചേര്‍ത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ കോച്ചിനു കീഴിലായിരുന്നു ടീമിന്റെ പരിശീലനം. മുന്‍ ഹെഡ് കോച്ചായിരുന്ന നാസര്‍, കെനിയ, യുഎഇ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.

വെള്ളി, ശനി ദിവസങ്ങളില്‍ പാകിസ്ഥാന്റെ പരിശീലന സെഷനുകളില്‍ പുതിയ കോച്ചും താരങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിനു മുന്നോടിയായി മണിക്കൂറുകളോളം മുഹമ്മദ് റിസ്‌വാനും പാക്ക് താരങ്ങളും നെറ്റ്‌സില്‍ പരിശീലിക്കുന്നുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30നാണ് ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com