പാകിസ്ഥാനെതിരായ സെഞ്ച്വറി; ഐസിസി റാങ്കിങില്‍ കോഹ് ലിക്ക് കുതിപ്പ്; ഗില്‍ ഒന്നാമത്

ചാംപ്യന്‍സ് ട്രോഫിയിലെ മികച്ച പ്രകടനം പല താരങ്ങളുടെയും പട്ടികയിലെ സ്ഥാനം മെച്ചപ്പെടുത്തി.
Virat Kohli
വിരാട് കോഹ് ലി
Updated on

ദുബായ്: ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരായ മത്സരത്തിലെ മികച്ച പ്രകടനം ഇന്ത്യന്‍ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ് ലിയെ ഐസിസി ഏകദിന ബാറ്റിങ് റാങ്കിങില്‍ ആദ്യ അഞ്ചില്‍ എത്തിച്ചു. മത്സരത്തില്‍ കോഹ് ലി പുറത്താകാതെ നേടിയ സെഞ്ച്വറിയാണ് ഇന്ത്യയുടെ സെമി ബര്‍ത്ത് ഉറപ്പിച്ചത്. ആദ്യ ആഞ്ച് പേരില്‍ മൂന്ന് പേര്‍ ഇന്ത്യക്കാരാണ്.

പട്ടികയില്‍ ശുഭ്മാന്‍ ഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. രോഹിത് ശര്‍മ മൂന്നാമതും വിരാട് കോഹ് ലി അഞ്ചാമതുമാണ്. ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചലിനെ പിന്തള്ളിയാണ് കോഹ് ലി പട്ടികയില്‍ മുന്നേറിയത്. പാകിസ്ഥാന്‍ താര ബാബര്‍ അസം ആണ് രണ്ടാം സ്ഥാനത്ത്. നാലാമത് ദക്ഷിണാഫ്രിക്കന്‍ താരം ഹെന്റിച്ച് ക്ലാസനുമാണ്. പട്ടികയില്‍ ആദ്യപത്തില്‍ ഇന്ത്യന്‍ താരം ശ്രേയസ് അയ്യരും ഇടംപിടിച്ചു.

ചാംപ്യന്‍സ് ട്രോഫിയിലെ മികച്ച പ്രകടനം പല താരങ്ങളുടെയും പട്ടികയിലെ സ്ഥാനം മെച്ചപ്പെടുത്തി. വില്‍ യംഗ് എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പതിനാലാമത് എത്തി. ഇംഗ്ലണ്ടിനായി സെഞ്ച്വറി നേടിയ ബെന്‍ ഡക്കറ്റ് 27 സ്ഥാനങ്ങള്‍ കയറി 17ാമതായി. ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടിയ രചിന്‍ രവീന്ദ്ര പട്ടികയില്‍ 24ല്‍എത്തി. കെഎല്‍ രാഹുല്‍ പതിനഞ്ചാം സ്ഥാനത്താണ്.

ചാംപ്യന്‍സ് ട്രോഫിയില്‍ ഇല്ലാതിരുന്നിട്ടും ശ്രീലങ്കന്‍ ബൗളര്‍ മഹേഷ് തീക്ഷണ ഒന്നാം സ്ഥാനം നിലനിര്‍ത്തി. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് രണ്ടാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ്, ഓസ്ട്രേലിയയുടെ ആദം സാംപ എന്നിവര്‍ റാങ്കിങില്‍ പുരോഗതി കൈവരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com