ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. ഐഎസ്എല്ലിലെ നിര്‍ണായക മത്സരത്തില്‍ പഞ്ചാബ് എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. ഡല്‍ഹി നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.
ബ്ലാസ്റ്റേഴ്‌സിന് മാനംകാക്കാന്‍ ഇന്ന് വിജയം അനിവാര്യമാണ്. ലൂക്ക മജ്‌സണും എസക്വീല്‍ വിദാലും സസ്‌പെന്‍ഷന്‍ കാരണം കളിക്കാതിരിക്കുന്നത് പഞ്ചാബിന്റെ മുന്‍നിരയെ ശോഷിപ്പിക്കും. നോവ സദോയിയിലാണ് ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷ.
14 കളികളില്‍ 14 പോയന്റുമായി ബ്ലാസ്റ്റേഴ്‌സ് പത്താം സ്ഥാനത്താണ്. എട്ട് കളികളിലും തോറ്റു. 12 കളികളില്‍ 18 പോയന്റുമായി പഞ്ചാബ് എട്ടാം സ്ഥാനത്താണ്.
അതേസമയം ആരാധകരടക്കം എതിര്‍സ്വരമുയര്‍ത്തിയതോടെ ഒറ്റപ്പെട്ട മാനേജ്‌മെന്റ് ഫാന്‍സ്അഡ്വൈസറി ബോര്‍ഡ് രൂപവത്കരിച്ച്(എഫ്എബി) ടീമിന്റെ ശക്തിയായ ആരാധകരെ കൂടെനിര്‍ത്താനുള്ള ശ്രമത്തിലാണ്.
ലോകത്തെ മുന്‍നിര ക്ലബ്ബുകളുടെയും ലീഗുകളുടെയും മാതൃകയാണ് പിന്തുടരുന്നത്. മാനേജ്മെന്റുമായി ആരാധകര്‍ക്ക് എഫ്എബി വഴി ആശയവിനിമയം സാധ്യമാകും. അഡൈ്വസറി ബോര്‍ഡിലേക്ക് അപേക്ഷ പ്രത്യേക വെബ് സൈറ്റുവഴി സ്വീകരിച്ച് തുടങ്ങി. നിലവില്‍ ഒരു ഐഎസ്എല്‍ ക്ലബ്ബിനും ഇത്തരത്തിലുള്ള സംവിധാനമില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക