ഗുവാഹത്തി: വനിതാ അണ്ടർ 23 ടി20 ക്രിക്കറ്റിൽ ഝാർഖണ്ഡിനെ വീഴ്ത്തി കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുത്തു. ഝാർഖണ്ഡിന്റെ പോരാട്ടം 19.4 ഓവറിൽ 101 റൺസിൽ അവസാനിച്ചു. കേരളം ആറ് റൺസ് വിജയമാണ് സ്വന്തമാക്കിയത്.
കേരളത്തിനായി അജന്യ ടിപി 3 വിക്കറ്റുകൾ വീഴ്ത്തി. 4 ഓവറിൽ 11 റൺസ് മാത്രമാണ് താരം വഴങ്ങിയത്. ഐശ്വര്യ, ഭദ്ര പരമേശ്വരൻ എന്നിവർ 2 വീതം വിക്കറ്റുകളും വീഴ്ത്തി.
ഝാർഖണ്ഡ് നിരയിൽ 45 റൺസെടുത്ത ഇള ഖാൻ മാത്രമാണ് പിടിച്ചു നിന്ന ഏക ബാറ്റർ.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളത്തിനായി അഖില പി 24 റൺസെടുത്ത് ടോപ് സ്‌കോററായി. അജന്യ ടിപി 12 പന്തിൽ 17 റൺസുമായും സൂര്യ സുകുമാർ 6 പന്തിൽ 13 റൺസുമായും പുറത്താകാതെ നിന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക