
വഡോദര: ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചു വരവിന് ആക്കം കൂട്ടി പേസര്‍ മുഹമ്മദ് ഷമി. വിജയ് ഹസാരെ ട്രോഫി പ്രിലിമിനറി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഹരിയാനക്കെതിരെ ഷമി 3 വിക്കറ്റുകള്‍ വീഴ്ത്തിയാണ് തിരിച്ചു വരവിനുള്ള പാത കൂടുതല്‍ വെട്ടിത്തെളിച്ചത്.
2023ലെ ഏകദിന ലോകകപ്പിലെ മികച്ച പ്രകടനത്തിനു പിന്നാലെ പരിക്കേറ്റ് പുറത്തായ താരം ദീര്‍ഘ നാളായി ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞിട്ട്. വരാനിരിക്കുന്ന ഇംഗ്ലണ്ട് ടീമിനെതിരായ പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പരകള്‍, ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ സമീപ ദിവസങ്ങളില്‍ പ്രഖ്യാപിക്കാനിരിക്കെയാണ് താരത്തിന്റെ മികച്ച പ്രകടനം.
സയ്യിദ് മുഷ്താഖ് അലി ടി20, പിന്നാലെ വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റുകളില്‍ കളിച്ച താരം ഫിറ്റ്‌നസ് തെളിയിച്ചിട്ടുണ്ട്. മുഷ്താഖ് അലിയില്‍ 11 വിക്കറ്റുകള്‍ താരം വീഴ്ത്തുകയും ചെയ്തിരുന്നു.
വിജയ് ഹസാരെയിലെ മികവ് കണക്കാക്കിയാണ് ടീം തിരഞ്ഞെടുപ്പെങ്കില്‍ ഷമിയുടെ സ്ഥാനം ഉറപ്പ്. ബുംറ ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്നു വിട്ടുനില്‍ക്കുമെന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പേസ് വിഭാഗത്തിന്റെ നായകത്വവും ഷമിയ്ക്കാകാനുള്ള സാധ്യതയും തെളിഞ്ഞിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക