
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് സെമി ഫൈനല്‍ ചിത്രം തെളിഞ്ഞു. ഹാട്രിക്ക് കിരീടം ലക്ഷ്യമിടുന്ന ബലറൂസിന്റെ അരിന സബലേങ്ക അടക്കമുള്ളവര്‍ സെമി ഉറപ്പാക്കി. നാളെയാണ് രണ്ട് സെമി പോരാട്ടങ്ങളും അരങ്ങേറുക.
ആദ്യ സെമിയില്‍ സബലേങ്ക സ്‌പെയിനിന്റെ പൗല ബഡോസയെ നേരിടും. രണ്ടാം സെമിയില്‍ പോളണ്ട് താരം ഇഗ ഷ്വാംതെക് യുഎസ് താരം മാഡിസന്‍ കീസുമായും ഏറ്റുമുട്ടും.
റഷ്യന്‍ താരം അനസ്താസിയ പാവ്‌ല്യുചെങ്കോവയെ വീഴ്ത്തിയാണ് അരിന സബലേങ്ക ഹാട്രിക്ക് കിരീടത്തിലേക്ക് അടുത്തത്. രണ്ടാം സെറ്റ് കൈവിട്ടെങ്കിലും 6-2, 2-6, 6-3 എന്ന സ്‌കോറിനു താരം സ്വന്തമാക്കി.
അമേരിക്കന്‍ താരം കോക്കോ ഗഫിനെ വീഴ്ത്തിയാണ് സ്‌പെയിനിന്റെ പൗല ബഡോസ അവസാന നാലിലെത്തിയത്. അനായാസ വിജയമാണ് താരം നേടിയത്. സ്‌കോര്‍: 5-7, 4-6.
അമേരിക്കന്‍ താരം എമ്മ നവരോയെ രണ്ട് സെറ്റ് പോരില്‍ ഷ്വാംതെക് അനായാസം വീഴ്ത്തി. 1-6, 2-6 എന്ന സ്‌കോറിനാണ് പോളിഷ് താരത്തിന്റെ മുന്നേറ്റം. ഇത്തവണ ക്വാര്‍ട്ടര്‍ വരെ ഷ്വാംതെക് ഒരു സെറ്റും കൈവിട്ടിട്ടില്ല എന്ന സവിശേഷതയുമുണ്ട്.
യുക്രൈന്‍ താരം എലിന സ്വിറ്റോലിനയ്‌ക്കെതിരെ ഒരു സെറ്റ് കൈവിട്ട ശേഷമാണ് അമേരിക്കന്‍ താരം മാഡിസന്‍ കീസിന്റെ മുന്നേറ്റം. രണ്ടും മൂന്നും സെറ്റുകളില്‍ യുഎസ് താരം തിരിച്ചടിച്ചു. സ്‌കോര്‍: 3-6, 6-3, 6-4.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക