
സിഡ്‌നി: ഇതിഹാസ ബാറ്ററും ഓസ്‌ട്രേലിയക്ക് ലോകകപ്പ് കിരീടം സമ്മാനിച്ച നായകനുമായ മൈക്കല്‍ ക്ലാര്‍ക്ക് ഓസ്ട്രേലിയൻ ക്രിക്കറ്റ് ഹാള്‍ ഓഫ് ഫെയിമില്‍. 64ാം അംഗമായി പേര് ചേര്‍ത്താണ് മുന്‍ നായകന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ആദരം നല്‍കിയത്.
സിഡ്‌നി മൈതാനത്തു നടന്ന ചടങ്ങില്‍ ക്ലാര്‍ക്കിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ആദരിച്ചു. 8600നു മുകളില്‍ ടെസ്റ്റ് റണ്‍സും 28 സെഞ്ച്വറികളുമുള്ള താരമാണ് ക്ലാര്‍ക്ക്. സിഡ്‌നി ഗ്രൗണ്ടില്‍ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഏക താരവും ക്ലാര്‍ക്കാണ്.
12 വര്‍ഷം നീണ്ട കരിയറില്‍ ടെസ്റ്റില്‍ 8643 റണ്‍സും ഏകദിനത്തില്‍ 7981 റണ്‍സും ക്ലാര്‍ക്ക് നേടി. ഇന്ത്യക്കെതിരെ 329 റണ്‍സടക്കം ടെസ്റ്റില്‍ 28 സെഞ്ച്വറികള്‍.
2015ല്‍ ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് നേടുമ്പോള്‍ നായക സ്ഥാനത്ത് ക്ലാര്‍ക്കായിരുന്നു. 2013- 14 വര്‍ഷത്തെ ആഷസ് പരമ്പര 5-0ത്തിനു തൂത്തുവാരുമ്പോഴും ടീമിനെ നയിച്ചത് ക്ലാര്‍ക്കായിരുന്നു. 34ാം വയസിലാണ് താരം വിരമിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക