18 കളി 36 വിക്കറ്റുകൾ! അർഷ്ദീപ് സിങ് ഐസിസിയുടെ 2024ലെ മികച്ച ടി20 താരം

ഇന്ത്യക്ക് രണ്ടാം ടി20 ലോകകപ്പ് കിരീടം സമ്മാനിക്കുന്നതിലും താരം നിർണായകമായി
Arshdeep Singh
അർഷ്ദീപ് സിങ്പിടിഐ
Updated on

ദുബായ്: ഇന്ത്യൻ പേസർ അർഷ്ദീപ് സിങ് രാജ്യന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) 2024ലെ മികച്ച ടി20 താരം. 18 മത്സരങ്ങളിൽ നിന്നു 36 വിക്കറ്റുകൾ വീഴ്ത്തി അർഷ്​ദീപ് സിങ് 2024ൽ തിളങ്ങി. ഇന്ത്യക്ക് രണ്ടാം ടി20 ലോകകപ്പ് കിരീടം സമ്മാനിക്കുന്നതിലും താരം നിർണായകമായി. 2024ലെ ഐസിസി ടി20 ടീമിലും അർഷ്ദീപ് ഇടം പിടിച്ചിരുന്നു.

2024ൽ അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ഇന്ത്യൻ ബൗളറും അർഷ്ദീപ് സിങാണ്. 15.31 ആവറേജും 7.49 ഇക്കോണമിയും നിലനിർത്തിയാണ് താരം മികവോടെ പന്തെറിഞ്ഞത്. യുഎസ്എയ്‌ക്കെതിരെ ലോകകപ്പ് ഗ്രൂപ്പ് പോരാട്ടത്തിൽ താരം 9 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

മെലി കെർ

വനിതാ വിഭാ​ഗത്തിൽ ന്യൂസിലൻഡിന്റെ മെലി കെർ ആണ് ഐസിസിയുടെ താരം. 2024ൽ ന്യൂസിലൻഡ് വനിതാ ടീമിനെ ലോകകപ്പ് കിരീട നേട്ടത്തിലേക്ക് നയിച്ചതടക്കമുള്ള മികവാണ് നേട്ടത്തിനു പിന്നിൽ. കിവി വനിതകളുടെ കന്നി ലോകകപ്പ് നേട്ടം കൂടിയാണിത്. 2024ൽ 18 മത്സരങ്ങളിൽ നിന്നു താരം 29 വിക്കറ്റുകൾ വീഴ്ത്തി.

ഐസിസി വനിതാ ടി20 ലോകകപ്പിൽ 15 വിക്കറ്റുകൾ താരം നേടി. ഒരു വനിതാ ടി20 ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുക്കുന്ന താരമായി ഈ പ്രകടനത്തോടെ കെർ മാറി. ടൂർണമെന്റിൽ കെർ ബാറ്റിങിലും തിളങ്ങി. ആറ് ഇന്നിങ്‌സിൽ നിന്നു നിർണായകമായ 135 റൺസ് താരം അടിച്ചെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com