
രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യയ്ക്ക് 172 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 171 റണ്‍സ് സ്‌കോര്‍ ചെയ്തത്. ബെന്‍ഡക്കറ്റിന്റെയും (51) ലിയാം ലിവിങ്സ്റ്റണിന്റെയും (43) വെടിക്കെട്ട് ബാറ്റിങ്ങാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്.
ഏഴ് റണ്‍സെടുക്കുന്നതിനിടെ ഒരു വിക്കറ്റ് നഷ്ടമായെങ്കിലും 83 ന് രണ്ട് എന്ന നിലയിലേക്ക് എത്തി. രണ്ടാം വിക്കറ്റില്‍ ജോസ് ബട്ലര്‍ (24)- ഡക്കറ്റ് സഖ്യം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ ഇരുവരുടെയും വിക്കറ്റ് നഷ്മായതോടെ 87 ന് മൂന്ന് എന്ന നിലയിലേക്ക് വീണു. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതോടെ ഇംഗ്ലണ്ടിന്റെ സ്‌കോറിങ് വേഗം കുറഞ്ഞു. ലിവിങ്സ്റ്റോണിന് മാത്രമാണ് പിടിച്ചുനില്‍ക്കാനായത്.
ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി അഞ്ചുവിക്കറ്റുകള്‍ വീഴ്ത്തി. ഹര്‍ദിക് പാണ്ഡ്യ രണ്ടും രവി ബിഷ്ണോയ് അകസര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മുഹമ്മദ് ഷമി ദീര്‍ഘകാലത്തിന് ശേഷം ടീമില്‍ തിരിച്ചെത്തി ശ്രദ്ധനേടിയെങ്കിലും മൂന്നു ഓവറുകള്‍ മാത്രമെറിഞ്ഞ താരത്തിന് വിക്കറ്റുകള്‍ വീഴ്ത്താനായില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക