ഒളിംപിക്സ് അത്‍ലറ്റിക്സ് സ്വർണം നേടിയ ഏറ്റവും പ്രായമുള്ള താരം, ലോങ് ജംപ് ഇതിഹാസം; ഗ്രെഗ് ബെൽ ഇനി ഓർമ
വാഷിങ്ടൺ: അമേരിക്കൻ ലോങ് ജംപ് ഇതിഹാസം ഗ്രെഗ് ബെൽ (94) അന്തരിച്ചു. ജീവിച്ചിരിപ്പുള്ള ഒളിംപിക്സ് അത്‍ലറ്റിക്സ് സ്വർണം സ്വന്തമാക്കിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഓർമയാകുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് അദ്ദേഹത്തിന്റെ വിയോഗം.
1956ലെ മെൽബൺ ഒളിംപിക്സിലാണ് ഗ്രെഗ് ബെൽ ലോങ് ജംപ് സ്വർണം സ്വന്തമാക്കിയത്. 1957ൽ 8.10 മീറ്റർ ദൂരം ചാടി വ്യക്തിഗത റെക്കോർഡും സ്ഥാപിച്ചു. ഇതിഹാസ താരം ജെസി ഓവൻസ് 1935ൽ സ്ഥാപിച്ച ലോക റെക്കോർഡിനു വെറും 3 സെന്റി മീറ്റർ മാത്രം പിന്നിലായിരുന്നു ഈ പ്രകടനം.
അത്‍ലറ്റിക്സിൽ നിന്നു വിരമിച്ച ശേഷം ഗ്രെഗ് ബെൽ ദന്ത ഡോക്ടറായും അദ്ദേഹം ഏറെ കാലും തിർന്നു. ലോഗൻസ്പോർട് സ്റ്റേറ്റ് ഹോസ്പിറ്റലിന്റെ ഡയറക്ടറായിരുന്നു. 89ാം വയസ് മുതൽ അദ്ദേഹം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക