
തിരുവനന്തപുരം: ബിഹാറിനെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തി കേരളം. ആറാമനായി എത്തിയ സല്‍മാന്‍ നിസാര്‍ പുറത്താകാതെ നേടിയ സെഞ്ച്വറി ബലത്തില്‍ കേരളം ആദ്യ ദിനത്തില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെന്ന നിലയില്‍.
ആദ്യ ദിനത്തിലെ കളി അവസാനിക്കുമ്പോള്‍ 111 റണ്‍സുമായി സല്‍മാന്‍ നിസാര്‍ ക്രീസില്‍ തുടരുന്നു. 1 റണ്‍സുമായി വൈശാഖ് ചന്ദ്രനാണ് ഒപ്പമുള്ളത്. 11 ഫോറും ഒരു സിക്‌സും സഹിതമാണ് സല്‍മാന്‍ മികച്ച ബാറ്റിങ് പുറത്തെടുത്തത്.
ഷോണ്‍ റോജര്‍ അര്‍ധ സെഞ്ച്വറി നേടി. താരം 59 റണ്‍സുമായി മടങ്ങി. ഓപ്പണര്‍ അക്ഷയ് ചന്ദ്രന്‍ (38), വാലറ്റത്ത് എംഡി നിധീഷ് (30) എന്നിവരും തിളങ്ങി.
ടോസ് നേടി കേരളം ബാറ്റിങിനു ഇറങ്ങുകയായിരുന്നു. ഒരു ഘട്ടത്തില്‍ 81 റണ്‍സ് ചേര്‍ക്കുന്നതിനിടെ കേരളത്തിനു 4 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പിന്നീടാണ് കേരളം കളി തിരികെ പിടിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക