
ബംഗളൂരു: ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ വീണ്ടും ആരാധക ശ്രദ്ധ നേടി പതിനാലുകാരന്‍ വൈഭവ് സൂര്യവംശി(Vaibhav Suryavanshi). ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി സംഘടിപ്പിച്ച പരിശീലന മത്സരത്തിലാണ് വെടിക്കെട്ട് ബാറ്റിങ് മികവോടെ താരം ആരാധക ശ്രദ്ധനേടിയത്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു പരിശീലന മത്സരം.
ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ഇംഗ്ലണ്ട് പര്യടനത്തിനായി പുറപ്പെടാനിരിക്കെയാണ് ചൊവ്വാഴ്ച പരിശീലന മത്സരം സംഘടിപ്പിച്ചത്. ഗ്രൗണ്ടിന്റെ നാലു ഭാഗത്തേക്കും യഥേഷ്ടം ഷോട്ടുകള്‍ പായിച്ചാണ് വൈഭവ് 90 പന്തുകള്‍ നേരിട്ടാണ് 190 റണ്‍സെടുത്തത്. ഇരട്ടസെഞ്ചറിക്കായി 10 റണ്‍സ് വേണ്ടിയിരുന്നെങ്കിലും താരം പുറത്തായി.
ജൂണ്‍ 24ന് ആരംഭിക്കുന്ന ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തില്‍ 5 ഏകദിനങ്ങളും 2 ദ്വിദിന മത്സരങ്ങളുമുണ്ട്. മുംബൈ സ്വദേശിയും ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണിങ് ബാറ്ററുമായ ആയുഷ് മാത്രെ നയിക്കുന്ന ടീമില്‍ മലയാളി ലെഗ് സ്പിന്നര്‍ മുഹമ്മദ് ഇനാനും ഇടംപിടിച്ചിരുന്നു.
സൗദി അറേബ്യയെ മടക്കി ലോകകപ്പ് യോഗ്യത നേടി ഓസ്‌ട്രേലിയ, ചിലിക്ക് മൂന്നാം തവണയും നിരാശ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ