ഒടുവില്‍ ഓപ്പണിങ് പൊളിച്ച് പ്രസിദ്ധ് കൃഷ്ണ; പോപ്പിനേയും മടക്കി

65 റണ്‍സെടുത്ത് സാക് ക്രൗളി
Prasidh Krishna celebrate wicket
വിക്കറ്റ് നേട്ടമാഘോഷിക്കുന്ന പ്രസിദ്ധ് കൃഷ്ണ (England vs India)x
Updated on
2 min read

ലീഡ്‌സ്: ഒടുവില്‍ ഇന്ത്യ, ഇംഗ്ലണ്ടിന്റെ ഓപ്പണിങ് പൊളിച്ചു. മഴ മാറി കളി പുനരാരംഭിച്ചതിനു പിന്നാലെ പ്രസിദ്ധ് കൃഷ്ണയാണ് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ ഒലി പോപ്പിനേയും പ്രസിദ്ധ് തന്നെ പുറത്താക്കി ഇംഗ്ലണ്ടിനു ഇരട്ട പ്രഹരം നല്‍കി. സാക് ക്രൗളിയെയാണ് പ്രസിദ്ധ് ആദ്യം മടക്കിയത്. പ്രസിദ്ധിന്റെ പന്തില്‍ കെഎല്‍ രാഹുലിനു പിടി നല്‍കിയാണ് ക്രൗളിയുടെ മടക്കം. താരം 65 റണ്‍സ് എടുത്തു.

371 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ഇംഗ്ലണ്ടിനായി ഓപ്പണിങില്‍ ബെന്‍ ഡക്കറ്റുമായി ചേര്‍ന്നു ക്രൗളി 188 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി അടിത്തറയിട്ടാണ് മടങ്ങിയത്. ഒലി പോപ്പിനെ പ്രസിദ്ധ് ക്ലീന്‍ ബൗള്‍ഡാക്കി. താരം 8 റണ്‍സുമായി ഔട്ടായി.

ഇംഗ്ലണ്ട് സ്‌കോര്‍ 200 കടന്നു. നിലവില്‍ അവര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെന്ന നിലയില്‍. 121 റണ്‍സുമായി ബെന്‍ ഡക്കറ്റും 6 റണ്‍സുമായി ജോ റൂട്ടൂമാണ് ക്രീസില്‍. ഇംഗ്ലണ്ടിനു ജയിക്കാന്‍ ഇനി വേണ്ടത് 152 റണ്‍സ് കൂടി. 9 വിക്കറ്റും കൈയിലുണ്ട്.

ഒന്നാം ഇന്നിങ്‌സില്‍ ഹീറോയായ ജസ്പ്രിത് ബുംറയടക്കമുള്ള ബൗളര്‍മാരെ ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ സമര്‍ഥമായി നേരിട്ടു. 13 ഫോറുകള്‍ സഹിതമാണ് ഡക്കറ്റിന്റെ ആറാം ടെസ്റ്റ് സെഞ്ച്വറി. 98ല്‍ നിന്നു ഫോറടിച്ചാണ് ഡക്കറ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 121 പന്തുകള്‍ നേരിട്ട് താരം 102 റണ്‍സെടുത്താണ് ശതകം പൂര്‍ത്തിയാക്കിയത്.

Prasidh Krishna celebrate wicket
പന്ത് മാറ്റാന്‍ നിരന്തരം ആവശ്യപ്പെട്ട് ഇന്ത്യന്‍ താരങ്ങള്‍; വഴങ്ങാതെ അംപയര്‍, വീണ്ടും വിവാദം

ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 471 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 364 റണ്‍സും നേടി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 465 റണ്‍സില്‍ അവസാനിച്ചു.

നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ കെഎല്‍ രാഹുല്‍ (137), ഋഷഭ് പന്ത് (118) എന്നിവരുടെ സെഞ്ച്വറി മികവില്‍ ഇന്ത്യ 364 റണ്‍സാണ് സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്‌സിലെ 6 ലീഡടക്കമാണ് ഇന്ത്യ 371 റണ്‍സ് വിജയ ലക്ഷ്യം ഇംഗ്ലണ്ടിനു മുന്നില്‍ വച്ചത്.

സായ് സുദര്‍ശന്‍ (30), കരുണ്‍ നായര്‍ (20), രവീന്ദ്ര ജഡേജ (25) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറികള്‍ കണ്ടെത്തിയ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (4), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (8) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങി. ഇന്ത്യയുടെ അവസാന മൂന്ന് ബാറ്റര്‍മാര്‍ പൂജ്യത്തിനു പുറത്തായി.

Prasidh Krishna celebrate wicket
റിങ്കു സിങ്- പ്രിയ സരോജ് വിവാഹം മാറ്റിവച്ചു, കാരണമിത്...

ഇംഗ്ലണ്ടിനായി ബ്രയ്ഡന്‍ കര്‍സ്, ജോഷ് ടോംഗ് എന്നിവര്‍ 3 വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഷൊയ്ബ് ബഷീര്‍ രണ്ട് വിക്കറ്റെടുത്തു. ക്രിസ് വോക്‌സ്, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി ഒലി പോപ്പ് സെഞ്ച്വറി നേടി. താരം 106 റണ്‍സെടുത്തു. ഹാരി ബ്രൂക്ക് 99 റണ്‍സില്‍ പുറത്തായി. ബെന്‍ ഡക്കറ്റും അര്‍ധ സെഞ്ച്വറി നേടി. താരം 62 റണ്‍സെടുത്തു.

ഇന്ത്യക്കായി ജസ്പ്രിത് ബുംറയാണ് ബൗളിങില്‍ തിളങ്ങിയത്. താരം 5 വിക്കറ്റുകള്‍ വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ 3 വിക്കറ്റുകള്‍ നേടി. മുഹമ്മദ് സിറാജ് 2 വിക്കറ്റെടുത്തു.

England vs India: Prasidh Krishna got two quick wickets of Zak Crawley and Ollie pope after the rain delay and it is game on at Headingley. Ben Duckett still at the crease.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com