പഠനം 9ാം ക്ലാസ് വരെ; ഇന്ത്യൻ താരം റിങ്കു സിങ് ഇനി വിദ്യാഭ്യാസ ഓഫീസർ; ശമ്പളം 90,000

റിങ്കു ഉൾപ്പെടെ 7 കായിക താരങ്ങൾ യുപി സർക്കാർ സർവീസിലേക്ക്
Rinku Singh batting
Cricketer Rinku Singhx
Updated on
1 min read

ലഖ്നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങിന് ഉത്തർപ്രദേശ് സർക്കാർ ജോലി നൽകും. താരത്തെ ജില്ലാ അടിസ്ഥാന വിദ്യാഭ്യാസ ഓഫീസറായി (ബിഎസ്എ) നിയമിക്കാനാണ് സർക്കാർ തീരുമാനം. രാജ്യാന്തര മത്സരങ്ങളിൽ മെഡൽ നേടിയ താരങ്ങൾക്കു സർക്കാർ സർവീസിൽ നിയമനം നൽകുന്ന 2022ലെ നിയമമനുസരിച്ചാണ് റിങ്കു സിങിനു ജോലി നൽകുന്നത്. ഏഷ്യൻ ​ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ റിങ്കു സിങും അം​ഗമായിരുന്നു.

ഈ ജോലിക്ക് ബിരുദ​മാണ് അടിസ്ഥാന യോ​ഗ്യത. റിങ്കു സിങ് 9ാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളു. കുടുംബത്തിലെ മോശം സാ​ഹചര്യങ്ങൾ കാരണമാണ് താരത്തിനു പഠനം മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കാതെ വന്നത്. കായിക രം​ഗത്ത് രാജ്യാന്ത തലത്തിൽ നേട്ടങ്ങളുള്ളവർക്കു സർക്കാർ സർവീസിലെ പ്രധാന ചുമതലകൾ നൽകി ആദരിക്കണം എന്നതാണ് യുപി സർക്കാർ നയം. രേഖകൾ പരിശോധിച്ച ശേഷം റിങ്കു ഉൾപ്പെടെ ഏഴ് കായിക താരങ്ങൾക്കാണ് പുതിയതായി നിയമനം നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

​ഗ്രൂപ്പ് എ ​ഗസറ്റഡ് ഓഫീസറായ റിങ്കുവിനു 70,000 മുതൽ 90,000 രൂപ വരെ താരത്തിനു മാസ ശമ്പളമായി ലഭിക്കും. പുറമേ മറ്റ് ആനുകൂല്യങ്ങളുമുണ്ടാകും. റിങ്കുവിന്റെ പിതാവിന് ​ഗ്യാസ് സിലിണ്ടറുകൾ വിതരണം ചെയ്യുന്ന ജോലിയാണ്.

Rinku Singh batting
'എനിക്ക് ഇനി ക്രിക്കറ്റ് കളിക്കാൻ കഴിയുമോ?'; ബോധം തെളിഞ്ഞപ്പോൾ ഋഷഭ് പന്ത് ആദ്യം ചോദിച്ചത്...

നിലവിൽ യുപി സർക്കാരിന്റെ വിവിധ പദ്ധതികളുടെ ബ്രാൻഡ് അംബസഡർ കൂടിയാണ് റിങ്കു. യാവാക്കൾക്കു പ്രചോദനം നൽകുന്നതിന്റെ ഭാ​ഗമായാണ് ഇത്തരത്തിലുള്ള നിയമനങ്ങളെന്നു യുപി സർക്കാർ വ്യക്തമാക്കി. സ്വന്തം ജില്ലയിലെ പ്രൈമറി സ്കൂളുകളുടെ നടത്തിപ്പിന്റെ മേൽനോട്ടമാണു റിങ്കുവിനു ലഭിക്കുക. സ്കൂളുകളിലെ പരിശോധന, ആധ്യാപകരുടെ നിയമനം, സർക്കാർ നയങ്ങൾ നടപ്പാക്കൽ, ബ്ലോക്കുതല വിദ്യാഭ്യാസ ഓഫീസർമാരെ കൈകാര്യം ചെയ്യലും റിങ്കുവിന്റെ ചുമതലയിൽ വരും.

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് താരമാണ് റിങ്കു. ഐപിഎല്ലിൽ മിന്നും പ്രകടനം പുറത്തെടുത്താണ് താരം ഇന്ത്യൻ ടീമിലേക്ക് എത്തിയത്. ഇന്ത്യക്കായി 33 ടി20 മത്സരങ്ങളും രണ്ട് ഏകദിനങ്ങളും റിങ്കു കളിച്ചിട്ടുണ്ട്. റിങ്കുവിന്റേയും സമാജ്‍വാദി പാർട്ടി എംപി പ്രിയ സരോജും വിവാഹിതരാകാനുള്ള ഒരുക്കത്തിലാണ്. അതിനിടെയാണ് താരത്തിനു സർക്കാർ സർവീസിൽ നിയമനം കിട്ടുന്നത്.

Summary

Cricketer Rinku Singh grabbed limelight during IPL 2023 for KKR. The same year, he made his debut for India. He was also a part of the Indian team that won gold at Asian Games 2022.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com