ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍; ലക്ഷ്യ ക്വാര്‍ട്ടറില്‍ വീണു, ഇന്ത്യയുടെ സിംഗിള്‍സ് പ്രതീക്ഷ തീര്‍ന്നു

ക്വാര്‍ട്ടറില്‍ ചൈനീസ് താരം ലി ഷി ഫെങിനോടു നേരിട്ടുള്ള സെറ്റുകളില്‍ തോറ്റു
Lakshya Sen bows out in quarters
ലക്ഷ്യ സെന്‍ എക്സ്
Updated on

ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ ഇന്ത്യന്‍ സിംഗിള്‍സ് പോരാട്ടത്തിനു നിരാശാജനകമായ അവസാനം. പ്രതീക്ഷയായിരുന്ന ലക്ഷ്യ സെന്‍ പുരുഷ ക്വാര്‍ട്ടറില്‍ തോല്‍വി അറിഞ്ഞു.

നേരിട്ടുള്ള സെറ്റുകള്‍ക്ക് ലക്ഷ്യ ചൈനയുടെ ലി ഷി ഫെങിനോടു പരാജയമേറ്റു വാങ്ങി. രണ്ട് സെറ്റ് മാത്രമാണ് പോര് നീണ്ടത്. പൊരുതാന്‍ പോലും നില്‍ക്കാതെയാണ് താരം തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 10-21, 16-21.

നേരത്തെ മലയാളി താരം എച്എസ് പ്രണോയ്, വനിതാ സിംഗിള്‍സില്‍ പിവി സിന്ധു എന്നിവരും തോല്‍വിയോടെ പുറത്തായിരുന്നു. ഇരുവരും ആദ്യ റൗണ്ടില്‍ തന്നെ തോറ്റു മടങ്ങി. നാളെയുടെ പ്രതീക്ഷയെന്നു വിലയിരുത്തപ്പെടുന്ന മാളവിക ബന്‍സോദ് രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു.

പുരുഷ ഡബിള്‍സില്‍ സാത്വിക് സായ്‌രാഡ് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം രണ്ടാം റൗണ്ടില്‍ മത്സരം മുഴുമിപ്പിക്കാതെ പിന്‍മാറിയിരുന്നു. ചിരാഗ് ഷെട്ടിക്ക് പരിക്കേറ്റതാണ് തിരിച്ചടിയായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com